കെ.എം.സി.സി കുറ്റ്യാടി മണ്ഡലം അനുസ്മരണ സംഗമം
മനാമ: കഴിഞ്ഞദിവസങ്ങളിൽ നാട്ടിൽ നിര്യാതരായ കോഴിക്കോട് ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റും കുറ്റ്യാടി മുസ്ലിം യതീംഖാന പ്രസിഡന്റും രാഷ്ട്രീയ മത ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പി. അമ്മദ് മാസ്റ്റർ കുന്നുമ്മലിനെയും മുൻ ബഹ്റൈൻ കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റും മതരാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന ആർ. യൂസഫ് ഹാജി വില്യാപ്പള്ളിയെയും അനുസ്മരിച്ച് കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി. മനാമ കെ.എം.സി.സിയിൽ നടന്ന പരിപാടി സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് അസ്ലം വടകര ഉദ്ഘാടനം ചെയ്തു. സാജിദ് അരൂർ അധ്യക്ഷത വഹിച്ചു. ആർ. യൂസഫ് ഹാജിയെ അനുസ്മരിച്ച് കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് വില്യാപ്പള്ളിയും പി. അമ്മദ് മാസ്റ്ററെ അനുസ്മരിച്ച് കുറ്റ്യാടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി പി.എം.എ ഹമീദും മുഖ്യപ്രഭാഷണം നടത്തി. കാസിം നുജൂമി കോട്ടപ്പള്ളി ഉസ്താദ് പ്രാർഥനക്ക് നേതൃത്വം നൽകി.
കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് തോടന്നൂർ, സെക്രട്ടറി സി.എം. കുഞ്ഞബ്ദുള്ള മാസ്റ്റർ, ഈസ്റ്റ് റിഫ കെ.എം.സി.സി ജനറൽ സെക്രട്ടറി അഷ്റഫ് ടി.ടി, കുറ്റ്യാടി മണ്ഡലം ഭാരവാഹികളായ സഹീർ വില്യാപ്പള്ളി, നസീർ ഇഷ്ടം, നജീബ് ക്ലിക്കോൺ, ജമാൽ കല്ലുംപുറം, റഫീഖ് തോടന്നൂർ, നൗഷാദ് തീക്കുനി, നാദാപുരം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഷൗക്കത്ത് കോരങ്കണ്ടി, കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി സഹീർ മഹ്മൂദ് തുടങ്ങിയവർ പ്രസംഗിച്ചു. ശരീഫ് വില്യാപ്പള്ളി, താനി ഹമീദ് ഹാജി, നവാസ് െരണ്ടത്തൂർ, ജംബോ ഇസ്മായിൽ, റിയാസ് മണിയൂർ, റഫീഖ് എളയടം, സലീം, സുഹൈർ കാക്കുനി, നിസാർ ജംബോ മുസ്തഫ സുറൂർ, ജലീൽ കാക്കുനി, സാലി കുന്നുമ്മൽ, റയീസ് എംവി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി നിസാർ ആയഞ്ചേരി സ്വാഗതവും ട്രഷറർ ചാലിൽ കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.