കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡെലിഗേറ്റ് കോൺഫറൻസിൽ പങ്കെടുത്തവർ

കെ.എം.സി.സി കോഴിക്കോട് ജില്ല ഡെലിഗേറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ 'പ്രവാസം, പ്രസ്ഥാനം, പ്രതീക്ഷ' എന്ന ശീർഷകത്തിൽ ഡെലിഗേറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. നാല് സെഷനുകളിലായി നടത്തിയ കോൺഫറൻസിൽ ജില്ല പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം പ്രവർത്തക സമിതി അംഗങ്ങൾ, പഞ്ചായത്ത്/മുൻസിപ്പാലിറ്റി പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പ്രധിനിധികളായി പങ്കെടുത്തു. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം ഉദ്‌ഘാടനം ചെയ്തു.

'സാമ്പത്തികാസൂത്രണം: പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്' എന്ന വിഷയത്തിൽ ബി.ബി.കെ എൻ.ആർ.ഐ ഹെഡ് വിനോദ്, വേണുഗോപാൽ എന്നിവർ ക്ലാസെടുത്തു. 'സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‍ലിം ലീഗ്' എന്ന വിഷയം കെ.എം.സി.സി സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കരയും 'സംഘടന സംഘാടനം' എന്ന വിഷയം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷംസുദ്ദീൻ വെള്ളികുളങ്ങരയും അവതരിപ്പിച്ചു.

ജില്ല ട്രഷറർ സുഹൈൽ മേലടിയും പി.വി. മൻസൂറും നിയന്ത്രിച്ച ഗ്രൂപ് ചർച്ചയും നടത്തി. ഫൈസൽ കണ്ടീതാഴ, അഷ്‌റഫ് തോടന്നൂർ, അഷ്‌റഫ് നരിക്കോടൻ, നാസർ ഹാജി പുളിയാവ്, ലത്തീഫ് കൊയിലാണ്ടി, ഷാഹിർ ഉള്ള്യേരി, മുനീർ ഒഞ്ചിയം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. എ.പി. ഫൈസൽ, ശരീഫ് വില്യാപ്പള്ളി, ഇബ്രാഹിം പുറക്കാട്ടേരി, സിനാൻ കൊടുവള്ളി, ലത്തീഫ്‌ തിരുവള്ളൂർ എന്നിർ സംസാരിച്ചു. ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി മുഹമ്മദ് ഷാഫി വേളം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Kozhikode District Delegate Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.