മനാമ: മുൻ ബഹ്റൈൻ കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റും കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ കർമശ്രേഷ്ഠ പുരസ്കാര ജേതാവുകൂടിയായ രാമത്ത് യൂസുഫ് ഹാജിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവവായുവായി കണ്ട യൂസഫ് ഹാജിയുടെ നിര്യാണം പാർട്ടിക്കും നാടിനും തീരാ നഷ്ടമാണെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കുടുംബത്തിന്റെ ദുഃഖത്തിൽ കെ.എം.സി.സി ബഹ്റൈനും പങ്ക് കൊള്ളുന്നതായി നേതാക്കൾ അറിയിച്ചു. നാട്ടിലും പ്രവാസ ഭൂമിയിലും പ്രസ്ഥാനത്തിനുവേണ്ടി രാപകൽ ഭേദമെന്യേ പ്രവർത്തിച്ച ഞങ്ങളുടെയൊക്കെ വഴികാട്ടിയായ യൂസഫിന്റെ നിര്യാണത്തിൽ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്ല്യാപള്ളി എന്നിവരും അനുശോചിച്ചു. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും വില്ല്യാപള്ളി പഞ്ചായത്ത് കമ്മിറ്റിയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
വൈസ് പ്രസിഡന്റ് എ.പി. ഫൈസൽ, സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് തോടന്നൂർ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് കാസിം കോട്ടപ്പള്ളി എന്നിവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി കുടുംബങ്ങളെ അനുശോചനമറിയിച്ചു. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കാനും മയ്യിത്ത് നമസ്കരിക്കാനും നേതാക്കൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.