കെ.എം.സി.സി സംഘടിപ്പിച്ച ‘ജീവസ്പർശം’ രക്തദാന പരിപാടി ശ്രദ്ധേയമായി

മനാമ: കെ.എം.സി.സി ബഹ്‌റൈൻ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്​മരണത്തി​​െൻറ ഭാഗമായി സംഘടിപ്പിച്ച ‘ജീവസ്പർശം’ സമൂഹ രക്തദാനം മനാമ സൽമാനിയ മെഡിക്കൽ സ​െൻററിൽ നടന്നു. ക്യാമ്പിൽ നിരവധി ആളുകൾ രക്തം നൽകി. രാവിലെ ഏഴിന്​ ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടു. ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പ് സദർശിച്ചു. 11 ാം വർഷത്തിലേക്ക് കടക്കുന്ന കെ.എം.സി.സി ‘ജീവസ്പർശം രക്തദാനം’ പരിപാടിയിലൂടെ നാലായിരത്തിലധിരം ആളുകൾ ഇതുവരെ രക്തം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.


മുൻ പാർലമ​െൻറ്​ അംഗവും ഔഖാഫ് ഡയറക്​ടറുമായ ഹസൻ ബുക്കമ്മാസ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സമസ്​ത പ്രസിഡൻറ്​ ഫക്രുദ്ദീൻ തങ്ങൾ, ഐ.സി. ആർ.എഫ് ചെയർമാൻ അരുൾ ദാസ്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ്​ ടി.പി മുഹമ്മദലി, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, മുൻ പ്രസിഡൻറ്​ സി.കെ. അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജീവസ്പർശം ചെയർമാൻ കെ.
പി . മുസ്തഫ അധ്യക്ഷനായിരുന്നു.ജനറൽ കൺവീനർ എ.പി. ഫൈസൽ സ്വാഗതവും, കൺവീനർ ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം , സൽമാനുൽ ഫാരിസ്, നിസാർ , കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ , ശംസുദ്ധീൻ വെള്ളിക്കുളങ്ങര, പി.വി. സിദ്ദീഖ് , ഷാഫി പാറക്കട്ട , ഗഫൂർ കൈപ്പമംഗലം, മൊയ്‌ദീൻ കുട്ടി, മറ്റ്​ ജില്ലാ ഏരിയ,മണ്ഡലം,പഞ്ചായത്ത് നേതാക്കൾ എന്നിവർ പ​െങ്കടുത്തു. സൈഫുദ്ദീൻ കയ്പമംഗലം, കെ.യു.ലത്തീഫ്,സലാം മമ്പാട്ടുമൂല,നൂറുദ്ദീൻ മുണ്ടേരി, റഫീഖ് തോട്ടക്കര, ശിഹാബ് പ്ലസ്, അഹമ്മദ് കണ്ണൂർ, ഒ.കെ.കാസിം, കെ.കെ. അഷ്‌റഫ്, റഫീഖ് നാദാപുരം, പി.കെ. ഇസ്ഹാഖ്, കാസിം നൊച്ചാട്, മുനീർ ഒഞ്ചിയം, ഫൈസൽ കണ്ടീത്തായ, ഹാരിസ് തൃത്താല,സൂപ്പി ജീലാനി, സാജിദ് അരൂർ, നൂറുദ്ദീൻ മാട്ടൂൽ,മുസ്തഫ മയ്യന്നൂർ, കോയ ബാലുശ്ശേരി,റിയാസ് മലപ്പുറം, മൊയ്‌ദീൻ പേരാമ്പ്ര, ഒ.കെ. ഫസ്‌ലു, ഹാഫിസ്, ആഷിക് മേഴത്തൂർ, ഹാരിസ് ഗലാലി, ഇ.ടി.സി. അസീസ്, സമീർ കീഴൽ, ഇ.പി. മഹ്മൂദ് ഹാജി, അഷ്‌റഫ് തോടന്നൂർ, സഹീർ കാട്ടാമ്പള്ളി, ലത്തീഫ് കൊയിലാണ്ടി, മുബഷിർ, സഹീർ, സുബൈർ കാന്തപുരം, ശിഹാബ് ഇസ്മായിൽ, കെ.പി. നൂറുദ്ദീൻ, സലീഖ് വില്യാപ്പള്ളി , കാസിം കോട്ടപ്പള്ളി , സൈനുദ്ധീൻ കണ്ണൂർ, ഉമ്മർ മലപ്പുറം, അസീസ് റിഫ , റഫീഖ് , തുമ്പോളി അബ്ദുറഹിമാൻ, നാസർ, അഷ്‌റഫ് മഞ്ചേശ്വരം, ഹമീദ് വാണിമേൽ, ഷാഫി വേളം, റിയാസ് മണിയൂർ, മുസ്തഫ പുറത്തൂർ
എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - kmcc-camb-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.