കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡൻറ്സ് വിങ് ഒറിയോൻ 24 പോസ്റ്റർ പ്രകാശനം സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്റ്റുഡൻറ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളിക്ക്
നൽകി നിർവഹിക്കുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ സ്റ്റുഡൻറ്സ് വിങ്ങിന്റെ കീഴിൽ ശനിയാഴ്ച രാവിലെ 9.30ന് പ്രമുഖ മെമ്മറി ട്രെയിനർ ബക്കർ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ മനാമ കെ.എം.സി.സി ഹാളിൽ നടത്തുന്ന ഒറിയോൻ 24 എജുക്കേഷനൽ മെന്റലിസം ക്ലാസിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ സ്റ്റുഡൻറ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളിക്ക് പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എ. സമദ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, ഇൻമാസ് ബാബു പട്ടാമ്പി, വി.വി. ഹാരിസ് തൃത്താല, സ്റ്റുഡൻറ്സ് വിങ് ഭാരവാഹികൾ ആയ ശറഫുദ്ദീൻ മാരായമംഗലം, ശിഹാബ് പൊന്നാനി, വി.കെ. റിയാസ്, കമ്മിറ്റി അംഗങ്ങൾ ആയ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, ഫൈസൽ വടക്കഞ്ചേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 3925 3476, 39157296 ഈ നമ്പറുകളിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.