മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും അടുത്ത ര ണ്ടു വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 21ന് രാത്രി എട്ടിന് മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് മുഖ്യാതിഥിയായി പെങ്കടുക്കും. ബഹ്റൈന്‍ കെ.എം.സി.സിയുടെ പുതിയ സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും 38 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസം മതിയാക്കി നാട്ടിലേക്കു യാത്രയാവുന്ന കെ.എം.സി.സി മുന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി മുഹമ്മദ് അലിക്കുള്ള യാത്രയപ്പും ചടങ്ങിൽ നടക്കും.
ബഹ്റൈനിലെ ധന വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു ഇൻറര്‍ നാഷനല്‍ എക്സ്ചേഞ്ച് ആണ് ഉദ്ഘാടന പരിപാടിയുടെ മുഖ്യപ്രായോജകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 3915 7296. വാര്‍ത്തസമ്മേളനത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ല ആക്ടിങ് പ്രസിഡൻറ് ശറഫുദ്ദീന്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍ നിസാമുദ്ദീന്‍ മാരായമംഗലം, ഒാർഗനൈസിങ് സെക്രട്ടറി ഹാരിസ് വി.വി തൃത്താല, വൈസ് പ്രസിഡൻറ് സി.പി മുഹമ്മദലി, സെക്രട്ടറിമാരായ മാസില്‍ പട്ടാമ്പി, അന്‍വര്‍ കുമ്പിടി, ആഷിഖ് മേഴത്തൂര്‍, യഹ്യ വണ്ടുംതറ, ലുലു ഇൻറര്‍ നാഷനല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷ് കുമാര്‍ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.