മനാമ: കെ.എം.സി.സി ബഹ്റൈൻ ഘടകത്തിെൻറ 40-ാം വാര്‍ഷികാഘോഷത്തിന് ജനുവരി 25ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര് ത്ത സമ്മേളനത്തില്‍ അറിയിച്ചു . വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് മനാമ അല്‍രാജ സ്കൂളില്‍ നടക്കുന്ന പരിപാടി മുസ ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ‘സമര്‍പ്പിത സംഘബോധത്തി െൻറ നാൽപ്പതാണ്ട്’ എന്ന ശീര്‍ഷകത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷപരിപാടികളാണ് സംഘടിപ്പിക് കുന്നത്. ഇതോടനുബന്ധിച്ച് നിരവധി ജീവകാരുണ്യ, ക്ഷേമപദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വാര്‍ഷികാഘോഷത്തിെൻറ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപീകൃതമായ കെ.എം.സി.സി ബഹ്റൈനിലെ അംഗീകൃത പ്രവാസി സംഘടനയാണ്. പ്രവാസികള്‍ക്കിടയിലും നാട്ടിലും വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഇൗ കാലയളവിൽ കെ.എം.സി.സി നടത്തിയത്. ജീവകാരുണ്യ, ക്ഷേമപദ്ധതികളുടെ രംഗത്ത് വ്യത്യസ്തത പുലർത്താനായി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ സ്വന്തമായി വീട് വെക്കാന്‍ പോലും സാധിക്കാതെ വരുന്നവർക്ക് ആശ്വാസമായി ‘പ്രവാസി ബൈത്തുറഹ്മ’ എന്ന പേരിൽ ഭവന പദ്ധതി ആവിഷ്കരിച്ചു. ഇൗ പദ്ധതിയിൽ 36 വീടുകള്‍ നിര്‍മിച്ച് നല്‍കി. ഏതാനും വീടുകളുടെ പണി ഉടൻ തുടങ്ങും. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർഥം ഓരോ ബഹ്റൈന്‍ ദേശീയ ദിനത്തിലും മെഗ രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിന് ബഹ്റൈൻ അധികൃതരുടെ അംഗീകാരവും ലഭിച്ചു.
കോഴിക്കോട് സി.എച്ച്. സെൻററിന് 30 ലക്ഷം രൂപ വിലവരുന്ന ഐ.സി.യു.ആംബുലന്‍സ്, കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കിണര്‍ നിര്‍മ്മിച്ച് നല്‍കുന്ന ജീവജലം കുടിവെള്ള പദ്ധതി, വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാഥികൾക്ക് സഹായം നല്‍കുന്ന സഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, മരണാനന്തരം കുടുംബത്തിന് നാലു ലക്ഷം രൂപ ലഭിക്കുന്ന അല്‍അമാന സാമൂഹികരക്ഷാപദ്ധതി, സ്നേഹതീരം പെന്‍ഷന്‍ പദ്ധതി തുടങ്ങിയ വിവിധങ്ങളായ സഹായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ സ്വദേശി പ്രമുഖരും ബഹ്റൈൻ സാമൂഹിക, സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഇതിൽ ‘ട്രിബ്യൂട് ടു ബഹ്റൈൻ’എന്ന സൂവനീർ പ്രകാശനം ചെയ്യും. തുടര്‍ന്ന് കൊല്ലം ഷാഫി, യുംന എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തില്‍ കെ.എം.സി.സി പ്രസിഡൻറ് എസ്.വി.ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.മുഹമ്മദലി, ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര, കെ.പി.മുസ്തഫ, കെ.കെ.സി.മുനീര്‍, പ്രോഗ്രാം ചീഫ് കോഒാഡിനേറ്റര്‍ തേവലക്കര ബാദുഷ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.