കിരാത ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം സംവിധായകൻ തുളസീദാസ് ചിത്രത്തിന്റെ നിർമാതാവ് ഇടത്തൊടി ഭാസ്കരന് നൽകി നിർവഹിക്കുന്നു

കിരാത ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം നടന്നു

മനാമ: യുവതലമുറയുടെ ചൂടും തുടിപ്പും ഉൾപ്പെടുത്തി നിർമിച്ച ആക്ഷൻ ത്രില്ലർ ചിത്രമായ ‘കിരാത’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് തിരുവനന്തപുരം നിള തീയറ്ററിൽ നടന്നു.പ്രമുഖ സംവിധായകൻ തുളസീദാസ് ചിത്രത്തിന്റെ നിർമാതാവ് ഇടത്തൊടി ഭാസ്കരന് പോസ്റ്റർ നൽകിക്കൊണ്ടാണ് പ്രകാശന കർമം നിർവഹിച്ചത്. തുടർന്ന്, ഫസ്റ്റ് ലുക്ക് ട്രെയ്ലറിന്‍റെ പ്രദർശനവും നടന്നു.

എം.ആർ. ഗോപകുമാർ, അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് ദിനിൽ ജെ.കെ, തുളസീദാസ്, ദിനേഷ് പണിക്കർ, പന്തളം ബാലൻ, യദു കൃഷ്ണൻ എന്നിവരോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ റോഷൻ കോന്നിയും അസോസിയേറ്റ് ഡയറക്ടേഴ്സ് കലേഷ് കോന്നി, ശ്യാം അരവിന്ദം, സ്ക്രിപ്റ്റ് റൈറ്റർ ജിത്ത ബഷീർ, മറ്റ് അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ഒറ്റപ്പാലത്തിനുവേണ്ടി ഇടത്തൊടി ഭാസ്കരന്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് എന്നിവയും റോഷന്‍ കോന്നിയാണ് കൈകാര്യം ചെയ്യുന്നത്.റോഷന്റെ സഹധർമിണി ജിറ്റ ബഷീറാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. ചിത്രത്തിൽ നിർമാതാവ് ഇടത്തൊടി ഭാസ്കരൻ ഗസ്റ്റ് വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - kiratha first look poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.