മനാമ: കിങ് ഫഹദ് കോസ്വെയില്‍ നടപടിക്രമങ്ങള്‍ക്കായി കൂടുതല്‍ സ്ഥലം ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയും സൗദി കോസ്വെ അതോറിറ്റി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. സൗദി കോസ്വെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മെച്ചപ്പെട്ട നിലയിലാണെന്നും വിലയിരുത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോസ്വെ വഴിയുള്ള യാത്ര സുഗമമാക്കുന്നതിന് സ്വീകരിച്ച നടപടി ക്രമങ്ങള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കൂടിക്കാഴ്ച്ചയില്‍ കസ്റ്റംസ് വിഭാഗം മേധാവി ശൈഖ് അഹ്മദ് ബിന്‍ ഹമദ് ആല്‍ ഖലീഫയും സന്നിഹിതനായിരുന്നു. ഏറ്റവും മെച്ചപ്പെട്ടതും ആധുനിക സാങ്കേതികത്തികവുള്ളതുമായ ഉപകരണങ്ങളാണ് കസ്റ്റംസ് സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്ന് കസ്റ്റംസ് മേധാവി അറിയിച്ചു. ഫീ കളക്ഷന്‍ ഏരിയയിലും മറ്റ് സേവന ഏരിയകളിലും അധിക സ്ഥലം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ആഭ്യന്തര മന്ത്രി ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.