മനാമ: ഇൗജിപ്തിൽ നടക്കുന്ന ലോക യുവജന ഫോറത്തിൽ പെങ്കടുക്കാൻ ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ ക്ഷണക്കത്ത് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫക്ക് കൈമാറി. ഇൗജിപ്ത് അംബാസഡർ സുഹ ഇബ്രാഹീം മുഹമ്മദ് റിഫാത് റിഫ പാലസിലെത്തിയാണ് ഹമദ് രാജാവിന് ക്ഷണക്കത്ത് സമർപ്പിച്ചത്.
ക്ഷണത്തിനും ഇൗജിപ്ത് ബഹ്റൈനുമായി പുലർത്തുന്ന അടുത്ത ബന്ധത്തിനും രാജാവ് നന്ദി അറിയിച്ചു. എല്ലാ േമഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച നിലയിൽ മുന്നോട്ടുപോവുകയാണ്. മേഖലയിലും ലോകത്തിലും ഇൗജിപ്തിന് ചരിത്രപരമായ സ്ഥാനമാണുള്ളത്. മാനവിക നാഗരികതക്കും സംസ്കാരത്തിെൻറ ആശയവിനിമയത്തിനും സംവാദത്തിനും ഇൗജിപ്ത് അതുല്യമായ സംഭാവനകളാണ് നൽകിയത്.
ദേശീയത കെട്ടിപ്പടുക്കുന്നതിലും പൂർണമായ വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും സുസ്ഥിരത നേടുന്നതിനും സർവോപരി യുവജനങ്ങളുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാകുന്നതിനും ഫോറം വിജയകരമാകെട്ടയെന്നും ഹമദ് രാജാവ് ആശംസിച്ചു. ലോക യുവജനഫോറം ഡിസംബർ 14 മുതൽ 17 വരെയാണ് ഇൗജിപ്തിൽ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.