അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ ബഹ്റൈന് ഒന്നാം സ്ഥാനം

മനാമ: ശൈഖ ഫാതിമ ബിന്‍ത് മുബാറക് അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ ബഹ്റൈന് ഒന്നാം സ്ഥാനം ലഭിച്ചതായി നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍ മുഫ്താഹ് വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി 63 പേരാണ് മല്‍സരത്തി​​​െൻറ ഫൈനലില്‍ മാറ്റുരച്ചത്. ഇവരില്‍ ബഹ്റൈനില്‍ നിന്നുള്ള സാറ മുഹമ്മദ് ഹുസൈനിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഖുര്‍ആന്‍ പഠനത്തിലും പാരായണത്തിലും മികവ് പുലര്‍ത്തുന്ന പുതിയ തലമുറയില്‍ ഏറെ പ്രതീക്ഷകളുള്ളതായി അദ്ദേഹം വ്യക്തമാക്കി. ഖുര്‍ആന്‍ പഠനത്തിന് മികച്ച സംവിധാനമാണ് ബഹ്റൈന്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ഖുര്‍ആന്‍ കേന്ദ്രങ്ങളിലായി നിരവധി വിദ്യാര്‍ഥികള്‍ ഖുര്‍ആനും അനുബന്ധ വിഷയങ്ങളും പഠിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - khuran-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.