ബഹ്​റൈൻ കേരളീയ സമാജം ഇൗ വർഷം  പുസ്​തകമേളയും ബിനാലെയും നടത്തും

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം  ഭരണ സമിതിയുടെ  നേതൃത്വത്തിൽ ഇൗ വർഷം വിപുലമായ പുസ്​തകമേളയും കൊച്ചി ബിനാലെയുടെ മോഡലിൽ ബഹ്​റൈൻ-  മലയാളികലാകാരൻമാരെയും അണിനിരത്തി​െകാണ്ട്​ ബിനാലെയും സംഘടിപ്പിക്കുമെന്ന്​ ബഹ്‌റൈന്‍ കേരളീയ സമാജം ഭരണ സമിതി പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ള , സമാജം ജനറല്‍ സെക്രട്ടറി എം.പി രഘു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമാജത്തി​​​െൻറ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്​ കഴിയുന്ന വൈവിദ്ധ്യമായ ബിനാലെയാണ്​ ആലോചിക്കുന്നത്​. ഇതിനായി കൊച്ചി ബിനാലെ അണിയറ പ്രവർത്തകരുമായി ബന്​ധപ്പെട്ടുവരുന്നുണ്ട്​. സമാജത്തി​​​െൻറ  എഴുപതാം വാർഷികത്തി​​​െൻറ പേരിൽ തുടങ്ങി വച്ച പദ്ധതികളുടെ  തുടർച്ചയാണ് ഈവർഷത്തെ ഭരണസമിതി മുന്നോട്ട് വയ്ക്കുന്ന പ്രവർത്തനങ്ങൾ. 

അശരണർക്കൊരു ഭവനം, ബഹ്‌റൈനിലെ 70  കുട്ടികൾക്ക് സൗജന്യ പാഠപുസ്തകവും യൂണിഫോമും, സമാജം അംഗങ്ങളുടെ  കലാസാഹിത്യ സാംസ്‌കാരിക പ്രവർത്തങ്ങൾ  തുടങ്ങിയവയ്ക്കാണ്  മുന്‍ഗണന നൽകുന്നത് കൂടാതെ നിരവധി കർമ്മപദ്ധതികളും  അവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ഭരണസമിതി വ്യക്തമാക്കി. 

ജീവകാരുണ്യപ്രവർത്തനത്തിനായി 24 മണിക്കൂർ ഹെൽപ്​ ഡെസ്​ക്​, തൊഴിൽ അന്വേഷകരെ സഹായിക്കാനായി ജോബ്​ സെൽ, ലേബർ ക്യാമ്പുകളിലെ കലാകാരൻമാർക്കായി കലാമേളകൾ എന്നിവയും സംഘടിപ്പിക്കും. 2018^19 വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് ഏപ്രില്‍ 13 ന്​ വൈകുന്നേരം ഏഴിന്​ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്നു സമാജം നടനും എം.എൽ.എയുമായ മുകേഷ് , സംസ്ഥാന  ചലച്ചിത്ര അവാര്‍ഡ് ജേതാവ്   ഇന്ദ്രൻസ്,  ഡോ.രവിപിള്ള, ബി.കെ.ജി  ഹോൾഡിങ് ചെയർമാൻ  കെ.ജി  ബാബുരാജൻ, എ.വി.എ ഹെൽത് കെയർ  മാനേജിങ് ഡയറക്ടർ  ഡോ. എ.വി  അനൂപ്   എന്നിവർ പ​െങ്കടുക്കും.   പ്രവാസി കുട്ടികളുടെ  കലാമാമാങ്കമായ  ബാലകലോത്സവം  ഉദ്‌ഘാടനവും  അന്നേ  ദിവസം  നടക്കും. ഈ വർഷത്തെ  സമാജം ബിസിനസ്​  ഐക്കോൺ അവാർഡ് ഡോ . എ .വി  അനൂപിന്  ചടങ്ങിൽ  നൽകും. സമ്മേളാനന്തരം രാത്രി എട്ടിന്​ ബി.കെ.എസ് സൂര്യ ^ഇന്ത്യ ഫെസ്​റ്റിവലി​​​െൻറ ഭാഗമായി രമ വൈദ്യനാഥന്‍, ദക്ഷിണ വൈദ്യനാഥന്‍ എന്നിവരുടെ ഭരതനാട്യവും ഉണ്ടായിരിക്കും. ചടങ്ങില്‍ മുന്‍ഭരണ  സമിതി അംഗങ്ങളെ ആദരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    
News Summary - kerala samajam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.