മനാമ: സബര്‍മതി കള്‍ച്ചറല്‍ ഫോറം ബഹ്‌റൈന്‍ നേതൃത്വത്തിൽ നടത്താനിരുന്ന വിപുലമായ ഒാണാഘോഷം ഒഴിവാക്കി, കേരളത്തിലെ പ്രളയ ബാധിതരോട് െഎക്യദാർഡ്യവുമായി ‘സബര്‍മതി’ പ്രസിഡൻറ് സാം ശാമുവേല്‍ അടൂര്‍ 12 മണിക്കൂർ ഉപവാസം നടത്തി. രാവിലെ ഏഴരമുതൽ തുടങ്ങിയ ഉപവാസം കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരിയും, സാമൂഹിക പ്രവര്‍ത്തകനുമായ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങളിലൂന്നി പ്രവാസ ലോകത്ത് പ്രവർത്തനം സംഘടിപ്പിക്കുന്ന സബർമതിയുടെ ഏറ്റവും ശ്രദ്ധേയമായ പരിപാടിയാണ് ഇൗ ഉപവാസമെന്ന് അദ്ദേഹം പറഞ്ഞു. ആർഭാടവും ആഘോഷവും ഒഴിവാക്കി ആ തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള സബർമതിയുടെ ഉൾപ്പെടെയുള്ള ബഹ്റൈനിലെ പ്രവാസി മലയാളികളുടെ തീരുമാനം ഏറ്റവും വലിയ നൻമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കലവറ പാർട്ടിഹാളിൽ നടന്ന ഉപവാസത്തിന് പിന്തുണ അർപ്പിച്ച് നിരവധി സാമൂഹിക പ്രവർത്തകർ സന്ദർശിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ശ്രീജിത്, സുനീഷ് മാവേലിക്കര, ഷെരീഫ് കോഴിക്കോട്, ശശി പള്ളിൽ, രാജേന്ദ്രൻ ചോറൂട്, ബാബുജി തുടങ്ങി നിരവധിപേർ സന്ദർശിച്ചു. കേരളം ഇന്ന് ഏറ്റവും പ്രതിസന്ധി നേരിടുന്ന സന്ദർഭമാണിതെന്നും അതിനാൽ ലോകമലയാളികളുടെ ശ്രദ്ധയും പ്രവർത്തനങ്ങളും കൂടുതൽ ഇൗ വിഷയത്തിലേക്ക് പതിയേണ്ടതുണ്ടെന്നും സാം ശാമുവേല്‍ അടൂര്‍ തെൻറ ഉപവാസത്തിെൻറ ഭാഗമായുള്ള പ്രസംഗത്തിൽ പറഞ്ഞു. 50 പാലങ്ങളാണ് പ്രളയത്തിൽ നശിച്ചത്. 4000 കിലോമീറ്റർ റോഡ് ഒലിച്ചുപോയി. 350ലേറെപ്പേർ മരിച്ചു. ആയിരങ്ങൾക്ക് വീടുകൾ നഷ്ടെപ്പട്ടു. ആയിരങ്ങൾക്ക് കൃഷിയും കന്നുകാലികളും ഇല്ലാതായി. സർവതും നഷ്ടപ്പെട്ട് പകച്ചുനിൽക്കുന്ന മനുഷ്യസമൂഹത്തിനോട് കേന്ദ്രസർക്കാർ കാട്ടുന്ന അവഗണന ക്രൂരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാണ്ട് 20,000 കോടിയുടെ പ്രാഥമിക നഷ്ടമുണ്ടായപ്പോൾ, 2000 കോടി മാത്രമാണ് കേന്ദ്രത്തോട് കേരളം ചോദിച്ചത്. എന്നാൽ നൽകിയത് ഇതുവരെ 500 കോടി മാത്രം. തകർന്ന അവസ്ഥയെ അതിജീവിക്കാനും കേരളത്തിെന പഴയ നിലയിലേക്ക് എത്തിക്കാനും എല്ലാ മേഖലകളിലുള്ള ആളുകളും ഒറ്റക്കെട്ടായി മുന്നേറണമെന്നും സാം ശാമുവേല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.