കെ.സി.ഇ.സിയുടെ നേത്യത്വത്തിൽ നടന്ന മോട്ടിവേഷൻ സെമിനാർ നേതൃത്വം നല്കിയ ഡോ. ഫെബ പേർസി പോൾ, ഡോ. സുരഭില പട്ടാലി എന്നിവര്‍ക്ക് കെ.സി.ഇ.സിയുടെ ഉപഹാരം ഭാരവാഹികള്‍ നല്കുന്നു.
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷൻ സെമിനാർ നടത്തി. സെൻറ് പീറ്റേഴ്സ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിലായിരുന്നു പരിപാടി. കെ.സി.ഇ.സി പ്രസിഡന്റ് റവ. അനീഷ് സാമുവേല്‍ ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിന് കണ്‍വീനര്‍ വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ സ്വാഗതം പറഞ്ഞു.
ബഹ്റൈനിലെ പ്രമുഖ മോട്ടിവേറ്റർസായ ഡോ. ഫെബ പേർസി പോൾ (ചീഫ് സൈക്കോളജിസ്റ്), ഡോ. സുരഭില പട്ടാലി (അസി. പ്രഫ. ലേർണിങ് ആൻഡ് ഡെവലപ്പ്മെന്റ്) എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. റവ. ഫാദര്‍ ജേക്കബ് ഫിലിപ്പ് നടയില്‍, റവ. അനൂപ് സാം, ട്രഷറർ ജെറിന് രാജ് സാം, സെൻറ് പീറ്റേഴ്സ് ചര്‍ച്ച് വൈസ് പ്രസിഡന്റ് ബെന്നി പി മാത്യു എന്നിവര്‍ സംസാരിച്ചു. ഡോ. ഫെബ, ഡോ. സുരഭില എന്നിവര്‍ക്ക് കെ.സി.ഇ.സിയുടെ ഉപഹാരം നല്‍കുകയും പ്രോഗ്രാം കോഓഡിനേറ്റര്‍ ഏബ്രഹാം തോമസ് നന്ദി പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.