മനാമ: ബഹറിനിലെ പ്രമുഖ സംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ബി.എഫ്.സി ഓണം പൊന്നോണം 2025 ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബർ 3 ന് ബഹുരാഷ്ട്ര ഏകദിന വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ്, ഓണം പൊന്നോണം 2025 ചെയർമാൻ റോയ് സി ആന്റണി, റെയ്സൺ മാത്യു, റോയ് ജോസഫ്, സിജി ഫിലിപ്പ്, ലിജോ, നിതിൻ കക്കഞ്ചേരി, ഫ്രാങ്കോ, ജോബി ജോർജ്, ജയകുമാർ, പ്രേമൻ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അടങ്ങുന്ന സംഘാടകസമിതിയാണ് ടൂർണ്ണമെന്റ് നിയന്ത്രിക്കുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക നിതിൻ കക്കഞ്ചേരി -3449 2233.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.