മനാമ: ബഹ്റൈൻ കായംകുളം പ്രവാസി കൂട്ടായ്മ (കെ.പി.കെ.ബി)യുടെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം കേരള കൃഷിമന്ത്രി പി. പ്രസാദ് ഓൺലൈനിൽ നിർവഹിച്ചു. പ്രസിഡൻറ് അനിൽ ഐസക്ക് അധ്യക്ഷത വഹിച്ചു. കായംകുളം എം.എല്‍.എ അഡ്വ. യു. പ്രതിഭ, മുനിസിപ്പല്‍ ചെയര്പേഴ്സൻ പി. ശശികല അരവിന്ദാക്ഷന്, വൈസ് ചെയര്മാന് ആദര്‍ശ്, യു.ഡി.എഫ് കായംകുളം മുനിസിപ്പല്‍ പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ സി.എസ്. ബാഷ, ബി.ജെ.പി കായംകുളം മുനിസിപ്പല്‍ പാർലമെൻററി പാര്‍ട്ടി ലീഡര്‍ ഡി. അശ്വിനി ദേവ്, കേരള സര്‍വകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. എ. അജികുമാര്‍, ചലച്ചിത്രതാരങ്ങളായ അശോകൻ, തരികിട സാബു, പിന്നണി ഗായിക നിത്യ മാമ്മൻ, പബ്ലിക് കോളജ് ഡയറക്ടറും നിർമാതാവുമായ സജി നന്ത്യാട്ട്, സൈനിക കായംകുളം സ്വദേശിനി ആതിര പിള്ള, ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പത്രപ്രവര്‍ത്തകനുമായ സോമന് ബേബി, ബഹ്റൈന്‍ കേരളീയ സമാജം ജനറൽ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഐമാക്ക് ബി.എം.സി മീഡിയ സിറ്റി ചെയര്മാന് ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകൻ കെ.ടി. സലീം, ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, ഐ.വൈ.സി.സി പ്രസിഡൻറ് അനസ് റഹിം, ലോകകേരള സഭ അംഗവും നവകേരള പ്രതിനിധിയുമായ ബിജു മലയിൽ, സംസ്കൃതി ബഹ്റൈൻ പ്രസിഡൻറ് പ്രവീൺ നായർ, കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, കായംകുളം കൂട്ടായ്മ ട്രഷറർ തോമസ് ഫിലിപ്പ്, എൻ.ആർ.കെ ദുബൈ പ്രതിനിധി അജിത്ത് കണ്ടല്ലൂർ എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് ചേരാവള്ളി സ്വാഗതവും ജോ. സെക്രട്ടറി ജയേഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഗണേഷ് നമ്പൂതിരി, ജൂബി ജസ്റ്റിൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.