മനാമ: ബഹ്റൈനിലെ കായംകുളത്തുകാരുടെ പ്രദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ "കെ.പി.കെ.ബി സൗഹൃദ സംഗമം 2025" വെള്ളിയാഴ്ച രാത്രി ഏഴിന് സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ നടത്തും.കായംകുളം പ്രദേശത്തെ ആളുകൾക്ക് ഒത്തുചേരാനും, അവരുടെ കല സാംസ്കാരിക ബന്ധങ്ങൾ ആഘോഷിക്കാനും മികച്ച അവസരമായിരിക്കും പരിപാടിയെന്ന് പ്രസിഡൻറ് അനിൽ ഐസക്, ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ് എന്നിവർ അറിയിച്ചു.
പ്രോഗ്രാമിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു (സി.ബി.എസ്.ഇ) പരീക്ഷകളിൽ ഉന്നതവിജയം നേടിയ കൂട്ടായ്മയിലെ കുട്ടികളെ ആദരിക്കും. അതോടൊപ്പം ജി.സി.സിയിൽ ചിത്രീകരിച്ച ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടറിലെ സ്റ്റാർസ് ഇൻ ദ ഡാർക്നസ് എന്ന ഹ്രസ്വസിനിമ സംവിധായകരെയും ആദരിക്കും. ഇടതൊടി ഫിലിം പ്രൊഡക്ഷൻ മേധാവി ഇടതൊടി ഭാസ്കരനെയും ചടങ്ങിൽ ആദരിക്കും. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിക്കും.ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകനായ കെ.ടി. സലീം, ഡോ. അതുല്യ ഉണ്ണിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
തുടർന്ന് കൂട്ടയ്മയിലെ കുട്ടികളുടെ കലാപരിപാടികളും, ടീം തരംഗ് മ്യൂസിക്കൽ ബൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോ ഉണ്ടായിരിക്കുന്നതാണ്.കായംകുളം പ്രവാസി കൂട്ടായ്മയിൽ അംഗങ്ങളാകാൻ താൽപര്യമുള്ള കായംകുളത്തുകാർ മെംബർഷിപ് സെക്രട്ടറി അനൂപ് ശ്രീരാഗിനെ (3598 5244) ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.