മനാമ: ഒ.വി.വിജയെൻറ ഖസാക്കിെൻറ ഇതിഹാസം എന്ന നോവലിെൻറ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമ ാജം സഹിത്യ വേദിയും സമാജം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മത്സരം വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാബു രാജൻ ഹാളിൽ നടക്കും.
18നു മുകളിൽ പ്രായമുള്ളവർക്കു വേണ്ടിയാണ് മത്സരം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ബുധനാഴ്ച വൈകിട്ട് എട്ടിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഖസാക്കിെൻറ ഇതിഹാസം എന്ന നോവലിലെ തെരഞ്ഞെടുക്കുന്ന രണ്ടു പേജ് ആണ് വായിക്കേണ്ടത്. വായിക്കേണ്ട ഭാഗം മത്സരത്തിെൻറ തലേദിവസം വൈകിട്ട് എട്ട് മണിക്ക് നറുക്കെടുപ്പിലൂടെ നൽകുന്നതാണ്.
ഉച്ചാരണ ശുദ്ധിയുടേയും അവതരണശൈലിയുടെയും അടിസ്ഥാനത്തിലായിരിക്കും വായന വിലയിരുത്തുന്നതെന്ന് സംഘാടകർ അറിയിച്ചു. ആഘോഷത്തിെൻറ ഭാഗമായി മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള കവർ ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സമ്മാനദാനവും 25 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: ഷബിനി വാസുദേവ് 39463471, ബിനു കരുണാകരൻ 36222524.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.