മനാമ: കണ്ണൂർ ജില്ല മുണ്ടേരി പഞ്ചായത്തിലെ കാനിച്ചേരി കൂട്ടം കണ്ണൂർ പ്രീമിയർ ലീഗ് 2025 സീസൺ 1 സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിലെ 6 മികച്ച ടീമുകളെ ഉൾപ്പെടുത്തി സൽമാബാദ് ഗൾഫ് എയർ ക്ലബിൽ നടത്തിയ മത്സരത്തിൽ ടെലി ബഹ്‌റൈൻ തലശ്ശേരി ജേതാക്കളായി. മാട്ടൂൽ കൂട്ടമാണ് റണ്ണേഴ്സ്. കാനിച്ചേരി കൂട്ടം സീനിയർ നേതാക്കളായ കുട്ടൂസ്സ മുണ്ടേരി, അബ്ദുൽ കാദർ, താജുദ്ദീൻ, പി. ശറഫുദ്ദീൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഹാരിസ് ജംഷി, റഹ്മാൻ ഹാഷിം, അഫ്സൽ, നദീർ പരപ്പാടം, അജ്മൽ പി, അജ്മൽ ശറഫുദ്ദീൻ, തൻസീർ എം പി, ഷഫീഖ്, അഷ്‌റഫ്, അസീബ്, സാബിത്, നവാസ്, ജസീർ, സിറാജുദ്ദീൻ, നിസാമുദ്ദീൻ, ആബിദ്, ജുനൈദ്, ഇർഷാദ്, സിയാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.