മനാമ: ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവൽ കഥാപാത്രമായ കമലയുടെ ജീവിത ഭാവങ്ങെള കോറിയിട്ടുക്കൊണ്ട് ബഹ്റൈനി ൽ രൂപപ്പെടുത്തിയ ‘കമല’എന്ന നൃത്തശിൽപ്പം കേരളത്തിലേക്ക്. ഇൗ വേറിട്ട കലാശിൽപ്പം സൂര്യയുടെ ബാനറിൽ മാർച്ച് 10 ന് ത ിരുവനന്തപുരത്ത് അവതരിപ്പിക്കുമെന്ന് അണിയറ ശിൽപ്പികളും ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പ റഞ്ഞു.
കമലയുടെ ജീവിതസമസ്യകളെയും നഷ്ടമോഹങ്ങളെയും അരങ്ങിൽ രേഖപ്പെടുത്തിയ സ്നേഹ അജിത്താണ് ബഹ്റൈനിലെ കലാകാരന്മാരോടൊപ്പം തിരുവനന്തപുരത്ത് ‘കമല’യെഅവതരിപ്പിക്കുന്നത്. ഈ നൃത്തരൂപത്തിെൻറ ആവിഷ്ക്കാരവും നൃത്തസംവിധാന വും നിർവ്വഹിച്ചിരിക്കുന്നത് വിദ്യാശ്രീകുമാറും തിരക്കഥഎഴുതിയിരുക്കുന്നത് ശ്രീകുമാർ രാമകൃഷ്ണനുമാണ്.
സംഗീതസംവിധാനം പാലക്കാട് റാം പുരുഷകേന്ദ്രീകൃതസമൂഹത്തിൽ, അവരുടെജീവിതഗാഥകൾമാത്രംവാഴ്ത്തപ്പെടുമ്പോൾ, അവർ നടന്നവഴികളിൽ,ഉപേക്ഷിക്കപ്പെടലുകൾമൂലം പാഴ്ക്കിനാവുകൾ മാത്രമാകുന്ന സ്ത്രീയുടെ തേങ്ങലുകൾ കമലപറയുന്നു.
അതുകൊണ്ടുതന്നെ, കമലഎന്നകലാവിഷ്ക്കാരംകാലികവുംപ്രസക്തവുമാണ്.വാർത്താസമ്മേളനത്തിൽ ബഹ്റൈൻ കേരളീയസമാജം ആക്ടിങ് പ്രസിഡൻറും സൂര്യബഹ്റൈൻഎക്സിക്യൂട്ടീവ്കമ്മിറ്റിമെമ്പറുമായമോഹൻരാജ്,ബഹ്‌റൈന്‍ കേരളീയ സമാജം ജനറല്‍സെക്രട്ടറി ശ്രീ എം പി രഘു , സമാജം ഭരണസമിതി അംഗങ്ങള്‍,വര്‍ഗീസ് കാരക്കല്‍-സൂര്യബഹ്റൈനിചാപ്റ്റർ, സംവിധായിക വിദ്യ ശ്രീകുമാർ, സ്നേഹ അജിത്ത്, കമലയുടെ സംഘാടകരുമായ ശാരദഅജിത്, അജിത്കുമാർ എന്നിവരും പത്രസമ്മേളനത്തിൽസംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.