മനാമ: സ്വജീവിതംക്കൊണ്ട് സർഗാത്മകമായ ഇതിഹാസമെഴുതിയ തിരുവിതാംകൂറിെൻറ ഭരണാധികാരിയായിരുന്ന സ്വാതി തിരുന ്നാളിെൻറ ജീവിതം കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ച് മനോഹരൻ പാവറട്ടി കയ്യടി നേടി. ബഹ്റൈൻ കേരളീയ സമാജത്തി െൻറ ഒാണാഘോഷത്തിെൻറ ഭാഗമായായിരുന്നു കഥാപ്രസംഗം. ഒരുകാലത്ത് കേരളത്തിൽ ജനപ്രിയമായിരുന്ന കഥാപ്രസംഗം, ബഹ് റൈൻ മലയാളി സമൂഹത്തിൽ കലാമൂല്യത്തോടെ അവതരിപ്പിക്കപ്പെട്ടു എന്നതും പ്രത്യേകതയായി.
സ്വാതിതിരുന്നാളിെൻറ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങളായിരുന്നു കഥാപ്രസംഗത്തിൽ നിറഞ്ഞുനിന്നത്. അമ്മയുടെ ഉദരത്തിൽ ഇരിക്കുേമ്പാൾത്തന്നെ സ്വാതിതിരുന്നാൾ രാജ്യത്തിെൻറ ഭരണാവകാശിയായി തെരഞ്ഞെടുക്കപ്പെട്ടതും ഇരയിമ്മൻതമ്പി രചിച്ച ‘ഒാമനത്തിങ്കൾക്കിടാവോ’എന്ന പ്രശസ്ത താരാട്ടുപാട്ടിെൻറ മധുരിമയും എല്ലാം കാഥികൻ തൻമയത്വത്തോടെ അവതരിപ്പിച്ചു. തുടർന്ന് കഥയിൽ വൈകാരിക അംശങ്ങൾ കടന്നുവന്നപ്പോഴെല്ലാം സദസ് അതിൽ ലയിച്ചിരുന്നു. ദാമ്പത്യവും സംഗീതാർച്ചനയും അതിനൊപ്പം ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച നെഞ്ചൂറ്റവും നവപരിഷ്ക്കാരങ്ങളും എല്ലാം കഥയിൽ കടന്നുവന്നു.
ഒടുവിൽ വളരെ ചെറുപ്പത്തിൽ കാലയവനികക്കുള്ളിലേക്ക് മറഞ്ഞ ചോതി നക്ഷത്രക്കാരനായ സ്വാതിതിരുന്നാളിെൻറ കഥ പറഞ്ഞുതീരുേമ്പാൾ സദസിൽ ചിലരുടെയെങ്കിലും മിഴിനനഞ്ഞിരുന്നു. മുതുകുളം സോമനാഥും ചിക്കുമാഷും ചേർന്ന് രൂപപ്പെടുത്തിയ കഥാപ്രസംഗ രൂപത്തിന് അരങ്ങിൽ ഹാർേമാണിയം വായിച്ചത് ഗണേഷ് രാധേശനായിരുന്നു. സംഗീതം ശശി പുളിക്കശേരിയും തബല വായന ഗൗതം മഹേഷും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.