മനാമ: അവധിക്കാലത്ത് കുടുംബങ്ങൾ നാട്ടിലേക്ക് പോകുന്നതും സ്വർണ്ണത്തിന് വിലക്കുറഞ്ഞതും സ്വർണ്ണക്കടകളുടെ വിൽപ്പന വർധിപ്പിച്ചു. കഴിഞ്ഞ ദിവസം വില ഗ്രാമിന് 22 കാരറ്റിന് 14.700 ദിനാറും 24 കാരറ്റിന് 15.700 ദിനാറുമായിരുന്നു. അടുത്തിടെയായുളള ഏറ്റവും കുറഞ്ഞ വിലയാണിത്. സാധാരണ സ്വർണ്ണ വിൽപ്പന കുതിച്ചുയരുന്നത് അവധിക്കാലത്താണ്. കുടുംബങ്ങളായി പ്രവാസികൾ നാട്ടിലേക്ക് പോകുേമ്പാൾ സ്വർണ്ണാഭരണങ്ങൾ വാങ്ങാറുള്ളതാണ് അതിന് കാരണം. ഗൾഫ് സ്വർണ്ണത്തോട് ഇന്ത്യക്കാർക്ക് ഏറെ പ്രിയമാണ്.
കഴിഞ്ഞ അവധിക്കാലത്തും ഉയർന്ന വിൽപ്പന ഉണ്ടായിരുന്നു. എന്നാൽ ഇൗ വർഷം മുൻവർഷങ്ങളെക്കാൾ വിൽപ്പന കൂടി. അതിെൻറ സന്തോഷത്തിലാണ് ബഹ്റൈനിലെ 200 ലേറെയുള്ള സ്വർണ്ണക്കടകളുടെ ഉടമകൾ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഏറ്റവും വലിയ വിലക്കുറവ് ഉണ്ടായിരുന്നത്. സ്വർണ്ണം വാങ്ങുന്നതിൽ സ്വദേശികളെക്കാൾ കൂടുതൽ ഇന്ത്യക്കാരാണന്ന് മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ബഹ്റൈൻ ബ്രാഞ്ച് ഹെഡ് കെ.വി റഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സ്വർണ്ണം വാങ്ങുന്നവർക്ക് ഇത് സുവർണ്ണാവസരമാണന്നും അതാണ് സ്വർണ്ണക്കടകൾക്ക് മുന്നിൽ വൻതിരക്ക് അനുഭവപ്പെടുത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.