മനാമ: മനുഷ്യ സ്നേഹത്തിെൻറ സമാനതകളില്ലാത്ത ഉദാഹരണമായി മാറിയ സംഘടനയാണ് ‘തണൽ’എന്ന് ജസ്റ്റിസ് കുര്യൻ ജ ോസഫ് പറഞ്ഞു. തണൽ ബഹ്‌റൈൻ ചാപ്റ്റർ കേരളീയ സമാജവുമായി ചേർന്ന് അവതരിപ്പിച്ച ‘ചിരിയിലേക്കുള്ള ദൂരം’ എന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സഹതാപത്തിനപ്പുറം മറ്റുള്ളവർക്ക് അവകാശപ്പെട്ട ഇടം അനുവദിച്ചു കൊടുക്കുമ്പോഴാണ് നാം സഹജീവികളോട് നീതി പുലർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുല്യനീതി നൽകുമ്പോൾ മാത്രമാണ് മനുഷ്യർ പരസ്പരമുള്ള കടമ നിർവഹിക്കുന്നത്. വൃദ്ധ സദനങ്ങൾ ഒരുപാട് ഉയരുന്ന കാലഘട്ടമാണിത്. ഇവിടെ കൂടിയിരിക്കുന്നവരെങ്കിലും തങ്ങളുടെ മാതാപിതാക്കളുടെ സംരക്ഷകരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി യു.കെ. ബാലൻ സ്വാഗതം പറഞ്ഞു. കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. തണലുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തണൽ ചെയർമാൻ ഡോ. വൈ. ഇദ്‌രീസ്, ബഹ്‌റൈൻ പാർലമെൻറ് അംഗം ഡോ. മഅ്സൂമ ഹസൻ അബ്ദുറഹീം, സമാജം സെക്രട്ടറി എം.പി. രഘു, ഗവേഷക അന്ന ക്ലമൻസ്, അഭിഭാഷക ഡോ.സ്മിത നിസാർ, റസാഖ് മൂഴിക്കൽ, തണൽ ട്രഷറർ റഷീദ് മാഹി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.