മനാമ: ഐ.വൈ.സി.സി ബഹ്റൈൻ നടത്തിവരുന്ന ആരോഗ്യ ബോധവത്കരണ കാമ്പയിനിന്റെ തുടർച്ചയായി മുഹറഖ് ഏരിയ കമ്മിറ്റിയും കിംസ് മെഡിക്കൽ സെന്റർ മുഹറഖും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംഘടനയുടെ ക്വിറ്റ് ഇന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ് 49ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്. ആഗസ്റ്റ് എട്ടിന് രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ മുഹറഖിലെ കിംസ് ഹോസ്പിറ്റലിലാണ് ക്യാമ്പ്.
ക്രിയാറ്റിനിൻ, എസ്.ജി.പി.ടി, എസ്.ജി.ഒ.ടി, ആർ.ബി.എസ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ട്രൈഗ്ലിസറൈഡ്സ് തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമാണ്. കൂടാതെ, ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനുമുണ്ട്. ക്യാമ്പ് പ്രവാസികൾക്ക് ഏറെ പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോഓഡിനേറ്റർമാരായ മണികണ്ഠൻ ചന്ദ്രോത്ത്, അൻഷാദ് റഹീം എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39856325, 38937565 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.