ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പുതിയ ഭാരവാഹികൾ
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഹമദ് ടൗൺ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ മുത്തലിബ് (പ്രസിഡന്റ്), ഷാജഹാൻ പി.എച്ച് (സെക്രട്ടറി), അരുൺ കുമാർ പി.കെ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റായി അൻവർ കാക്കൂർ, ജോയന്റ് സെക്രട്ടറിയായി സനൽ ദിവാകരൻ എന്നിവരെയും തെരഞ്ഞെടുത്തു. സംഘടനയുടെ വാർഷിക പുനഃസംഘടനയുടെ ഭാഗമായി നടന്ന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങളായി പ്രദീപൻ സി.പി, വിജീഷ് നീർതാടിൽ, സുരേഷ്, ഫൈസൽ, സിന്റോ എന്നിവരെയും തെരഞ്ഞെടുത്തു.
കൂടാതെ സജീവൻ, ശരത്ത് കണ്ണൂർ, നസീർ പൊന്നാനി, വിജയൻ ടി.പി, രാജീഷ് പി.സി, ജയരാജ്, ഹരിശങ്കർ, രഞ്ജിത്ത്, അനീഷ് വാദി, അജ്മൽ ചാലിൽ എന്നിവരാണ് ഹമദ് ടൗൺ ഏരിയയിൽ നിന്നുള്ള ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ. വരും വർഷത്തെ സംഘടനാ പ്രവർത്തനങ്ങൾക്കും ശാക്തീകരണത്തിനും പുതിയ കമ്മിറ്റി നേതൃത്വം നൽകും. 2025-2026 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.