പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന അനിത ഡേവിഡിന് ഐ.വൈ.സി.സി ബഹ്റൈൻ
ഭാരവാഹികൾ ഉപഹാരം കൈമാറുന്നു
മനാമ: ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഐ.വൈ.സി.സി ബഹ്റൈൻ, വനിതവേദി എക്സിക്യൂട്ടിവ് അംഗം അനിത ഡേവിഡിന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി, ഐ.വൈ.സി.സി വനിത വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗത്തിൽ വനിതവേദി കോഡിനേറ്റർ മുബീന മൻഷീർ അധ്യക്ഷത വഹിച്ചു. സഹ കോഓഡിനേറ്റർ മിനി ജോൺസൻ സ്വാഗതം ആശംസിച്ചു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.
അനിത ഡേവിഡ് സംഘടനക്ക് നൽകിയ സാമൂഹിക, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ വളരെ വിലമതിക്കുന്നതാണെന്നും, അത് എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറയുകയും ഇവർക്കുള്ള മൊമെന്റോ കൈമാറുകയും ചെയ്തു.
ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, വൈസ് പ്രസിഡന്റ്മാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, ജോയന്റ് സെക്രട്ടറി രാജേഷ് പന്മന, അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ ആശംസകൾ നേർന്നു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.