മനാമ: കെ.പി.സി.സിയുടെ നിയുക്ത പ്രസിഡന്റായി നിയോഗിക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് എം.എൽ.എയെ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
സംഘടന, പാർലമെന്ററി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കണ്ണൂർ ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് കണ്ണൂർ ജില്ല ചെയർമാൻ അടക്കം, പേരാവൂരിൽ കെ.കെ ശൈലജ മത്സരിച്ച തെരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എ ആയതടക്കമുള്ള ശ്രദ്ധേയമായ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചതിൽ പ്രധാനപ്പെട്ടതാണ്.
അദ്ദേഹത്തിന്റെ പുതുനിയോഗം നാടിനും പാർട്ടിക്കും മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല. ദേശീയ കോൺഗ്രസ് പ്രവർത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവായി നിയോഗിക്കപ്പെട്ട മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരായി നിയോഗിക്കപ്പെട്ട പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, ഷാഫി പറമ്പിൽ എം.പി എന്നിവരെയും സംഘടന അഭിനന്ദിച്ചു.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയെ മികച്ച നിലയിൽ നയിച്ചുവെന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തക മികവിന് ഐ.വൈ.സി.സി നന്ദി പറഞ്ഞു.
പുതിയ പ്രസിഡന്റിന്റെ കീഴിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഐ.വൈ.സി.സി ബഹ്റൈൻ പൂർണ പിന്തുണ നൽകുന്നതായി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.