അന്താരാഷ്​ട്ര ഖുര്‍ആന്‍ പാരായണ മല്‍സരം: ബഹ്റൈനും മൊറോക്കോയും ഒന്നാം സ്ഥാനത്ത് 

മനാമ:  അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണത്തി​​​െൻറ ഫൈനല്‍ തല മല്‍സരങ്ങളില്‍ മാറ്റുരച്ച പ്രതിഭകളില്‍ ബഹ്റൈനും മൊറോക്കോക്കും ഒന്നാം സ്ഥാനം ലഭിച്ചു. ഇൻറര്‍നെറ്റ് വഴി ലോകത്തി​​​െൻറ ഏത് ഭാഗത്തു നിന്നും  മല്‍സരാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കിയ മൂന്നാമത് മല്‍സരമായിരുന്നു ഇത്തവണത്തേത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ കഴിഞ്ഞ ദിവസം അല്‍ഫാതിഹ് ഗ്രാന്‍റ് മോസ്​കില്‍ നടന്ന മല്‍സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് മാറ്റുരച്ചത്. നീതിന്യായ-^ഇസ്​ലാമിക കാര്യ^ഒൗഖാഫ് മന്ത്രാലയത്തി​​​െൻറ കീഴില്‍ ഇസ്​ലാമിക കാര്യ ഹൈ കൗണ്‍സിലി​​​െൻറ സഹകരണത്തോടെ സംഘടിപ്പിച്ച മല്‍സരത്തില്‍ ‘മുജവ്വദ്’ വിഭാഗത്തില്‍ ബഹ്റൈനില്‍ നിന്നുള്ള അലി സലാഹ് ഉമറിന് ഒന്നാം സ്ഥാനവും ‘മുറത്തല്‍’ വിഭാഗത്തില്‍ മൊറോക്കോയില്‍ നിന്നുള്ള മആദ് അമഹ് അദ്ദൂവൈക്, ചെറിയ പ്രായക്കാരുടെ വിഭാഗത്തില്‍ മൊറോക്കന്‍ വംശജനായ ഉസാമ ഉമര്‍ ബൂസാഹീറും ഒന്നാം സ്ഥാനം കരസ്​ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇസ്​ലാമിക കാര്യ ഹൈ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് അബ്​ദുറഹ്​മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ ഖലീഫ, നീതിന്യായ ഇസ്​ലാമിക കാര്യ ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്​ദുല്ല ആല്‍ഖലീഫ എന്നിവര്‍ വിതരണം ചെയ്തു.  
മത്​സരത്തിൽ 82 രാജ്യങ്ങളിൽ നിന്നാണ്​ പങ്കാളിത്തം ഉണ്ടായിരുന്നത്​. ലോക തലത്തില്‍ മികച്ച ഖുര്‍ആന്‍ പാരായണ വിദഗ്​ധനെ തെരഞ്ഞെടുക്കുന്നതിനുള്ള മല്‍സരമായിരുന്നു ഇത്​.

ലോകത്തി​​​െൻറ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. പ്രത്യേകം തയാറാക്കിയ സൈറ്റില്‍ മികച്ച ശബ്​ദത്തോടു കൂടിയ വീഡിയോ അപ്​ലോഡ് ചെയ്യുന്ന രീതിയാണ് മല്‍സരത്തില്‍ പ്രവേശിക്കുന്നതിന് നിശ്ചയിച്ചിരുന്നത്. ഇപ്രാവശ്യം 9200 മല്‍സരാര്‍ഥികളാണ് ഒന്നാം ഘട്ട മല്‍സരത്തില്‍ മാറ്റുരച്ചത്. ഇസ്​ലാമിക കാര്യ ഹൈ കൗണ്‍സില്‍, ഇന്‍ഫമേഷന്‍ ആൻറ്​ ഇഗവര്‍മ​​െൻറ്​ അതോറിറ്റി, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് മല്‍സരം സംഘടിപ്പിക്കപ്പെട്ടത്​.  
അഹ്​മദ് അല്‍ഫാതിഹ് ഗ്രാൻറ്​ മോസ്​കിൽല്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ വിജയിച്ചവര്‍ക്ക് വിലപിടിച്ച സമ്മാനങ്ങളാണ്​ നൽകിയത്​.

Tags:    
News Summary - International Quaran Speech- Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.