ഗ്രാവിറ്റി ഇന്‍ഡോര്‍ സ്കൈ ഡൈവിങ് കേന്ദ്രം പ്രധാനമന്ത്രി സന്ദര്‍ശിച്ചു

മനാമ: ഗ്രാവിറ്റി ഇന്‍ഡോര്‍ സ്കൈ ഡൈവിങ് കേന്ദ്രം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ സന്ദര്‍ശിച്ചു. ഇത്തരം കായിക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിക്ഷേപകര്‍ രംഗത്തു വരുന്നത് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കായിക ഏജന്‍സികള്‍ ബഹ്റൈനെ കേന്ദ്രമായി തെരഞ്ഞെടുക്കാന്‍ രംഗത്തു വരുന്നത് സന്തോഷകരമാണ്.
കായിക മേഖലയില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍ ബഹ്റൈന് കഴിഞ്ഞ കാലയളവില്‍ സാധിച്ചിട്ടുണ്ട്. സ്കൈ ഡൈവിങ് മേഖലയില്‍ മല്‍സരം സംഘടിപ്പിക്കാന്‍ സാധിച്ചതും നേട്ടമാണ്.
ഈ സ്ഥാപനം ശരിയായ രൂപത്തില്‍ നടത്തിക്കൊണ്ടുപോകുന്നവര്‍ക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഏഷ്യയിലെയും മിഡിലീസ്റ്റിലെയും ആദ്യ സ്കൈ ഡൈവിങ് സെന്‍ററാണ് ബഹ്റൈനിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Indoor sky driving, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.