മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷം ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ നേതൃത്വത്തില്‍ വിപുലമായി ആഘോഷിക്കുന്നു. ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി ഇല്ല്യൂഷന്‍ അറേബ്യ 2016 എന്ന മായാജാല പ്രകടനവുമായി പ്രശസ്ത മാന്ത്രികന്‍ പ്രൊഫസര്‍ ഗോപിനാഥ് മുതുകാടും സംഘവും കേരളീയ സമാജത്തില്‍ എത്തും. ഡിസംബര്‍ 15, 16 തീയതികളിലാണ് ഗോപിനാഥ് മുതുകാടിന്‍െറയും സംഘത്തിന്‍െറയും മെഗാ മാജിക്കല്‍ ഷോ നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാപിറ്റര്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുല്ല റഹ്മാന്‍ ആല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സിറ്റി മാക്സ് ഇവന്‍റ്സ് മാനേജ്മെന്‍റുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. ഗോപിനാഥിനോടൊപ്പം 11ഓളം കലാകാരന്‍മാരും നാട്ടില്‍ നിന്ന് എത്തുന്നുണ്ട്. ഡിസംബര്‍ 15ന് സ്കൂള്‍ കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനം നടക്കും.
16 നു എല്ലാവര്‍ക്കുമായുള്ള ഷോയും നടക്കും. ഡിസംബര്‍ 15ന് പകല്‍ സ്കൂളുകള്‍ക്ക് വേണ്ടി ഷോ നടത്താനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തോടഅനുബന്ധിച്ച് ആദ്യമായാണ് ബഹ്റൈന്‍ കേരളീയ സമാജം ഇത്തരത്തിലുള്ള ഒരു മെഗാപരിപാടി ഏറ്റെടുക്കുന്നത്. ലോക പ്രശസ്ത മാന്ത്രികനായ ഗോപിനാഥ് മുതുകാട് ബഹ്റൈനിനെ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഇല്ല്യൂഷന്‍ അറേബ്യ ഒരുക്കുന്നത്.
പ്രവാസി സമൂഹത്തിന് എല്ലാവിധ പിന്തുണയും സഹായസഹകരണങ്ങളും ചെയ്തു തരുന്ന ബഹ്റൈന്‍ എന്ന മഹത്തായ രാജ്യത്തിനും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കുള്ള മലയാളി പ്രവാസി സമൂഹത്തിന്‍െറ സ്നേഹോപഹാരം കൂടിയാണ് മെഗാഷോ. രണ്ടു ദിവസത്തെയും പരിപാടികള്‍ പാസുകള്‍ മൂലം നിയന്ത്രിക്കുന്നതായിരിക്കും. പാസുകള്‍ മുന്‍കൂട്ടി ബുക്ക്ചെയ്യാന്‍ 39848091, 39617620, 34363511 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താ സമ്മേളനത്തില്‍ സമാജം ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി, പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് കാരക്കല്‍, സിറാജുദ്ദീന്‍, മനോഹരന്‍ പാവറട്ടി, ദേവദാസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.