മനാമ: ഇന്ത്യൻ സ്കൂളിൽ പഠനമികവ് പുലർത്തിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ജഷൻമാൾ ഒാഡിറ്റോറിയത്തിൽ നടന്നു. 280ഒാളം കുട്ടികൾ അവാർഡുകൾ ഏറ്റുവാങ്ങി. ഇതിൽ സി.ബി.എസ്.ഇ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളും ഉൾപ്പെടും. ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹ, ഫ്രഞ്ച് അംബാസഡർ ബെർണാഡ് റെജിനോൾഡ് ഫാബർ എന്നിവർ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സി.ബി.എസ്.ഇ പരീക്ഷയിൽ ബഹ്റൈനിൽ തന്നെ ഏറ്റവും മികച്ച വിജയം നേടിയ കുട്ടിക്കും സ്കൂൾ ടോപ്പർക്കും ഒാരോ സ്ട്രീമിലും മികച്ച വിജയം കരസ്ഥമാക്കിയവർക്കും സ്വർണ മെഡലുകൾ നൽകി.
സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി ഡോ.ഷെംലി പി.ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ തുടങ്ങിയവർ പെങ്കടുത്തു.
പരീക്ഷയിൽ മികച്ച വിജയം നേടിയ എല്ലാ കുട്ടികളെയും അഭിനന്ദിക്കുന്നതായി അംബാസഡർ അലോക് കുമാർ സിൻഹ പറഞ്ഞു. അക്കാദമിക രംഗത്തും പാേഠ്യതര രംഗത്തും മികച്ച നേട്ടമാണ് ഇന്ത്യൻ സ്കൂൾ കൈവരിച്ചത്. ഇതിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും കാര്യമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.ഫ്രാൻസിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന രണ്ട് മുതിർന്ന വിദ്യാർഥികൾക്ക് ഫ്രഞ്ച് എംബസി സ്കോളർഷിപ്പ് നൽകുമെന്ന് അംബാസഡർ ബെർണാഡ് റെജിനോൾഡ് പറഞ്ഞു. ചടങ്ങിൽ സജി ആൻറണി നന്ദി രേഖപ്പെടുത്തി.
കൊമേഴ്സ് വിഭാഗത്തിൽ ഉന്നത വിജയം നേടിയ നേഹ ചിന്നു ഇടിക്കുള, അനിരുദ്ധ് നാരായണൻ സുരേഷ്, പരിചയ് ശർമ എന്നിവർക്ക് ‘ഇൻസ്റ്റിറ്റ്യൂ ട്ട് ഒാഫ് ചാർേട്ടഡ് എക്കൗണ്ടൻറ്സ് ഒാഫ് ഇന്ത്യ’ ബഹ്റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ അവാർഡുകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.