അണ്ടർ-19 ബോയ്സ് ക്ലസ്റ്റർ ബാഡ്മിന്റൺ കിരീടം നേടിയവർ
മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ സ്കൂൾ ബഹ്റൈൻ ക്ലസ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റിന്റെ അണ്ടർ-19 ബോയ്സ് വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ ടീം ചാമ്പ്യൻമാരായി.
കൂടാതെ ഇന്ത്യൻ സ്കൂളിന്റെ അണ്ടർ-19 ഗേൾസ് ടീം റണ്ണേഴ്സ് അപ്പ് സ്ഥാനം നേടി. വിജയിച്ച ടീമുകളിൽ പ്രണവ് നായർ (ക്ലാസ് 11-ഇ), സായ് ശ്രീനിവാസ് (ക്ലാസ് 11-കെ), അലൻ ഈപ്പൻ തോമസ് (ക്ലാസ് 10-ബി), അനന്തപത്മനാഭൻ സുധീരൻ (ക്ലാസ് 10-എസ്) എന്നിവർ ഉൾപ്പെടുന്നു. മറ്റു വിഭാഗങ്ങളിലും ഇന്ത്യൻ സ്കൂൾ പ്രശംസനീയമായ മികവ് പുലർത്തി. അണ്ടർ-17, അണ്ടർ-14 വിഭാഗങ്ങളിൽ ഇന്ത്യൻ സ്കൂൾ ആൺകുട്ടികളുടെ ടീമുകൾ രണ്ടാം സ്ഥാനം നേടി.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഫിസിക്കൽ എജുക്കേഷൻ വകുപ്പ് മേധാവി ശ്രീധർ ശിവ എസ് എന്നിവർ ജേതാക്കൾക്കും പരിശീലകൻ അനൂബ് ജിക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.