മനാമ: ഇന്ത്യൻ സ്കൂൾ കായികാധ്യാപിക ഡിപ്ഷിക ബറുവക്ക് കൊറിയൻ ആയോധനകലയായ തൈക്വാൻഡോയിൽ അന്താരാഷ്ട്ര റഫറിയാകാനുള്ള സാക്ഷ്യപത്രം ലഭിച്ചു. ഇന്ത്യൻ സംസ്ഥാനമായ അസമിൽനിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ വനിതയാണ് ഡിപ്ഷിക. ബഹ്റൈൻ മാർഷ്യൽ ആർട്സ് ഫെഡറേഷനെ പ്രതിനിധാനം ചെയ്ത് അവർ അടുത്തിടെ ദക്ഷിണ കൊറിയയിലെ വേൾഡ് ൈതക്വാൻഡോയുടെ കീഴിൽ വുക്സിയിൽ (ചൈന) നടന്ന അന്താരാഷ്ട്ര റഫറി സെമിനാറിൽ പങ്കെടുത്തിരുന്നു. വേൾഡ് തൈക്വാൻഡോ വുക്സി സെൻററാണ് സെമിനാർ സംഘടിപ്പിച്ചത്.
ഗുവാഹതി സ്വദേശിയായ ഡിപ്ഷിക ബറുവ തൈക്വാൻഡോയിൽ മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. തൈക്വാൻഡോ പി ഗ്രേഡ് ദേശീയ റഫറിയായ അവർ, ബഹ്റൈൻ തൈക്വാൻഡോ അസോസിയേഷൻ അമ്പയർ കൂടിയാണ്. 2017 മുതൽ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്യുന്നു.
നബ കുമാർ ദാസാണ് ഭർത്താവ്. തൈക്വാൻഡോ റഫറി സർട്ടിഫിക്കേഷൻ ലഭിച്ച അധ്യാപികയെ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം (സ്പോർട്സ്) എം.എൻ. രാജേഷ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, കായികവകുപ്പ് മേധാവി സൈകത് സർക്കാർ എന്നിവർ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.