ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും ബഹ്റൈൻ നിയമകാര്യ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫും
മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് ബഹ്റൈൻ നിയമകാര്യ, ആക്ടിങ് തൊഴിൽ മന്ത്രി യൂസുഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫുമായി കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധതയെ ഖലഫ് കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ബഹ്റൈന്റെ വിപുലമായ തൊഴിൽ നിയമങ്ങളെക്കുറിച്ചും രാജ്യത്ത് നിലനിൽക്കുന്ന മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷത്തെക്കുറിച്ചും മന്ത്രി വാചാലനായി.
ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ഉഭയകക്ഷി ബന്ധത്തെ സൂചിപ്പിച്ച അംബാസഡർ രാജ്യത്തെ മികച്ച തൊഴിൽ അന്തരീക്ഷത്തെയും ബഹ്റൈന്റെ പുരോഗതികളെയും വികസനത്തെയും പ്രശംസിച്ചു. ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും തൊഴിലിടങ്ങളിലെ മികച്ച പ്രതികരണങ്ങൾ രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അംബാസഡർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.