??????? ????????????? ?????????????, ??????? ????????????? ???????? ???? ??? ????? ?? ????

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ശനിയാഴ്​ച; ആഹ്ലാദത്തോടെ ഇന്ത്യൻ സമൂഹം

മനാമ: ഇന്ത്യൻ സമൂഹത്തിന്​ ഏറെ പ്രതീക്ഷകൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്​ച ദ്വിദിന സന്ദർശനത്തിനായ ി ബഹ്​റൈനിലെത്തും. സന്ദർശനത്തി​​െൻറ ഭാഗമായി ബഹ്​റൈൻ ഗവർമ​െൻറ്​ ഉജ്ജ്വല സ്വീകരണമാണ്​ നൽകുക. യു.എ.ഇയിൽനിന്നാണ് ​ മോദി ബഹ്​റൈനിൽ എത്തുക.
പതിറ്റാണ്ടുകൾക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്​റൈൻ സന്ദർശിക്കുന്നു എന്ന പ്രത്യേകത​യുമുണ്ട്​. സന്ദർശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ്​ കാണുന്നത്​. രൂപ ക്രഡിറ്റ്​ കാർഡ്​ ലോഞ്ചിങ്​​, ഖലീജ്​ അൽ ബഹ്​റൈൻ ബേസിൻ എന്നിവയിലെ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാവും.

ഹമദ്​ രാജാവുമായി അത്താഴവിരുന്ന്​, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുമായി കൂടിക്കാഴ്​ച, മനാമ ശ്രീകൃഷ്​ണക്ഷേത്ര നവീകരണ ഉദ്​ഘാടനം എന്നിവയാണ്​ മുഖ്യ പരിപാടികൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്​തിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനും കാരണമാകുമെന്ന് വിലയിരുത്തി. ഇന്ത്യയും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും സന്ദർശനം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിസഭായോഗം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - india-modi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.