സംസ്കൃതി ബഹ്റൈൻ നടത്തുന്ന ഓൺലൈൻ പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
മനാമ: 'ആത്മനിർഭർ ഭാരത്'വിഷയത്തിൽ സംസ്കൃതി ബഹ്റൈൻ നടത്തുന്ന ഓൺലൈൻ പ്രസംഗമത്സരത്തിന്റെ ഉദ്ഘാടനം ബഹ്റൈൻ എം.പി ഡോ. സൗസൻ കമാൽ നിർവഹിച്ചു. 600ലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത മത്സരം നിയന്ത്രിക്കുന്നതിനും വിലയിരുത്തുന്നതിനുമായി 300 പേരുടെ ഓർഗനൈസിങ് ടീം പ്രവർത്തിക്കുന്നുണ്ട്. മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരത്തിന്റെ ഫിനാലെ മേയ് ഒന്നിന് നടക്കും. മേയ് അഞ്ചിന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം നടത്തും.
ഭാരതീയരായ വിദ്യാർഥികളിൽ ദേശീയബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രസംഗമത്സരം നടത്തുന്നതെന്ന് സംസ്കൃതി ബഹ്റൈൻ ജനറൽ സെക്രട്ടറി റിതിൻ രാജ് പറഞ്ഞു. ബഹ്റൈൻ സംസ്കൃതി പ്രസിഡന്റ് പ്രവീൺ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസംഗമത്സരം കൺവീനർ സോയി പോൾ, റനോഷ് തോമസ്, ശ്രീജിത്ത് രാജ, ജിനി ജോഹാര എന്നിവർ സംസാരിച്ചു. ജിഷ നിയന്ത്രിച്ച ചടങ്ങിൽ സംസ്കൃതി ബഹ്റൈൻ വൈസ് പ്രസിഡന്റ് പങ്കജ് മല്ലിക് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.