ഇഹ്സാൻ പാരന്റ്സ് ഓറിയന്റേഷൻ പ്രോഗാമിൽനിന്ന്
മനാമ: വളർന്നുവരുന്ന കുരുന്നുകൾക്ക് ധാർമികവും ഭൗതികവുമായ വിജയത്തിന് നിദാനമാകും വിധം ആശയസമ്പുഷ്ടമായ സംസാരങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ജനശ്രദ്ധ നേടി അൽ-ഇഹ്സാൻ പാരന്റ്സ് ഓറിയന്റേഷൻ പ്രോഗാം ‘ഇഹ്സാൻ എംപവർ’. കുട്ടികൾക്ക് സുരക്ഷിതത്വവും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും സമ്മാനമായി നൽകിയാൽ അവരുടെ രഹസ്യങ്ങൾപോലും പകരമായവർ നൽകുമെന്ന് അധ്യക്ഷ സംസാരത്തിൽ സാദിഖ് ബിൻ യഹ്യ ഉണർത്തി.
മക്കളെ വളർത്തുമ്പോൾ അവരുടെ ശാരീരിക, മാനസിക വളർച്ച പരിഗണിച്ചുകൊണ്ട് വേണം ഇടപെടേണ്ടത് എന്നും വിവേകപൂർണമായ ചിന്തകൾക്ക് പകരം അവരുടെ വൈകാരിക തലങ്ങളാണ് അവരെ നിയന്ത്രിക്കുന്നത് എന്നുമുള്ള തിരിച്ചറിവിലൂടെ ആയിരിക്കണം ഓരോ രക്ഷിതാവും മക്കളെ വളർത്തേണ്ടത് എന്നും ‘പാരന്റിങ്; എ മ്യൂചൽ ജേർണി ഓഫ് ഗ്രോത്ത്’ എന്ന വിഷയത്തിൽ സംസാരിക്കവെ ബഹു. സജ്ജാദ് ബിൻ അബ്ദുറസാഖ് സൂചിപ്പിച്ചു. ഭൗതിക പഠനത്തെക്കാൾ ശ്രേഷ്ഠവും വിശ്വാസികൾ ഏറെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ട വിഷയമാണ് മദ്റസ പഠനമെന്നും ധാർമിക ജീവിതത്തിന് മുതൽക്കൂട്ടാകുന്ന മദ്റസ പഠനത്തിന് അതിന്റേതായ പ്രാധാന്യം നൽകണമെന്നും സ്വാലിഹ് അൽഹികമി ‘എജുക്കേഷൻ; വിർച്യൂസ് ആൻഡ് മോറൽസ്’ എന്ന വിഷയത്തിൽ സംസാരിക്കവെ രക്ഷിതാക്കളെ ഉദ്ബോധിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് അൽഹിലാൽ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും വിജയകരമായി.സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഷമീർ ബിൻ ബാവ സ്വാഗതവും നൂഹ് നഫ്സീർ ഖുർആൻ പാരായണവും വസീം അഹ്മദ് അൽഹികമി ആശംസ ഭാഷണവും കോയ ബേപ്പൂർ നന്ദി പ്രകാശനവും നിർവഹിച്ചു. പരിപാടികൾക്ക് സക്കീർ ഹുസൈൻ നെല്ലങ്കര, മുഹമ്മദ് ഷബീർ ഉമ്മുൽ ഹസ്സം, അബ്ദുൽ ലത്തീഫ് സി.എം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.