ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ബഹ്റൈനിലെ വിവിധ റീജ്യൻ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്റസകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച പരിപാടികളിൽ വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നിരവധി പേർ പങ്കെടുത്തു.
ഉമ്മുൽ ഹസം റീജ്യൻ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടികൾ ഉമ്മുൽ ഹസം റീജ്യൻ പ്രസിഡന്റ് അബ്ദു റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ സിദ്ദീഖ് മാസ് ഉദ്ഘാടനം ചെയ്തു. നസീഫ് അൽ ഹസനി ഉദ്ബോധനം നടത്തി. മുസ്തഫ പൊന്നാനി. സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു. ഫ്ലാഗ് കളറിങ്, ഫ്ലാഗ് ഡ്രോയിങ് ആൻഡ് കളറിങ്, ബഹ്റൈൻ, എസ്.എ. റൈറ്റിങ്, ക്വിസ് കോമ്പറ്റീഷൻ എന്നീ മത്സരങ്ങളും നടത്തി. സൽമാബാദ് മജ്മഉതഅലീമിൽ ഖുർആൻ മദ്റസയിൽ സദർ മുഅല്ലിം അബ്ദു റഹീം സഖാഫി ഉദ്ഘാടനം ചെയ്തു. റീജ്യൻ ജനറൽ സെക്രട്ടറി അബ്ദുല്ല രണ്ടത്താണി സന്ദേശ പ്രഭാഷണം നടത്തി. ഹംസ ഖാലിദ് സഖാഫി, സഹീർ ഫാളിലി, ശഫീഖ് മുസ്ലിയാർ നേതൃത്വം നൽകി. വിദ്യാർഥികളുടെ ദേശീയഗാനാലാപനവും ഫ്ലാഗ് റൈസിങ്ങും നടന്നു. മനാമ മജ്മഉ തഅലീമിൽ ഖുർആൻ മദ്റസയുടെ ആഭിമുഖ്യത്തിൽ സുന്നി സെന്ററിൽ നടന്ന ദേശീയ ദിനാഘോഷ പരിപാടികൾക്ക് സയ്യിദ് അസ്ഹർ അൽ ബുഖാരി, ഹുസൈൻ സഖാഫി കൊളത്തൂർ, മുഹമ്മദ് സഖാഫി ഉളിക്കൽ, അഷ്റഫ് രാമത്ത്, ഷംസു മാമ്പ, അസീസ് ചെരുമ്പ, സലാം പെരുവയൽ, പി.ടി. അബ്ദുറഹ്മാൻ, ഷഫീഖ് പൂക്കയിൽ, ബഷീർ ഷൊർണൂർ എന്നിവർ നേതൃത്വം നൽകി. മദ്റസ വിദ്യാർഥികൾക്കായി വിവിധയിനം കലാപരിപാടികൾ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.