മനാമ: മക്കക്ക് നേരെയുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണ ശ്രമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഒ.ഐ.സി യോഗത്തില്‍ ബഹ്റൈനെ പ്രതിനിധീകരിച്ച് സൗദിയിലെ ബഹ്റൈന്‍ അംബാസഡറും ഒ.ഐ.സി സ്ഥിരാംഗവുമായ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ പങ്കെടുത്തു. കഴിഞ്ഞ ദിവസം ജിദ്ദയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഹൂതി ആക്രമണശ്രമത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.
മാനവികതക്ക് തന്നെ വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും അപലപനീയമാണ്. ഇവര്‍ മാപ്പ് അര്‍ഹിക്കുന്നതല്ളെന്ന് യോഗം വിലയിരുത്തി. ഹൂതികളെ നേരിടാന്‍ സൗദിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യോഗം തീരുമാനിച്ചു. വിശുദ്ധ സ്ഥലങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ചര്‍ച്ച നടന്നു.
ഹൂതികള്‍ക്ക് സഹായമത്തെിക്കുന്നവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.