മനാമ: ബഹ്‌റൈനിൽ യുവതികളെ ചൂഷണം ചെയ്യുകയും അവരെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്ത ഏഷ്യൻ വംശജരായ സ്ത്രീയെയും പുരുഷനെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്ത് തടയുന്നതിനും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് മോറൽസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ഇവരുടെ ഐഡന്റിറ്റി തിരിച്ചറിയുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും.
വിദേശത്ത് നിന്ന് ജോലിക്കെന്ന വ്യാജേന യുവതികളെ എത്തിച്ച് അവരെ ഭീഷണിപ്പെടുത്തിയും മറ്റും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഇവരുടെ രീതി. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ രാജ്യാന്തര തലത്തിൽ തന്നെ ബഹ്‌റൈൻ പുലർത്തുന്ന ജാഗ്രതയുടെ അടയാളമാണ് ഈ നടപടിയെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.