മനാമ: ഏറെ പ്രമനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഴാമത് വാർഷിക ഈന്തപ്പഴ കാർഷികോത്സവത്തിന് നാളെ തുടക്കമാകും. ഹൗറത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ പ്രാദേശിക കർഷകർ, ചെറുകിട സംരംഭകർ, കുടുംബ ഉത്പാദന യൂണിറ്റുകൾ എന്നിവരെല്ലാം ഒരേകുടക്കീഴിൽ അണിനിരക്കും. 'ഒരു ലക്ഷം ഈന്തപ്പഴ മരങ്ങളുടെ നാട്' എന്ന ബഹ്‌റൈന്റെ പ്രശസ്തി വിളിച്ചോതുന്ന രീതിയിൽ വിവിധയിനം ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ലോകത്താകെ മൂവായിരത്തോളം ഇനം ഈന്തപ്പഴങ്ങളുള്ളപ്പോൾ, ബഹ്‌റൈനിൽ മാത്രം നൂറിലധികം ഇനങ്ങളുണ്ട്.
ബഹ്‌റൈനിലും ഗൾഫ് മേഖലയിലും ഏറ്റവും ജനപ്രിയവും ഒന്നാം സ്ഥാനത്തു നിൽക്കുന്നതുമായ ഇനമാണ് ഖലാസ്. വെണ്ണയുടെയും കാരമലിന്റെയും രുചിയുള്ള, മിനുസമാർന്നതും ഒട്ടുന്നതുമായ ഘടനയാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ മധുരമുള്ളതുകൊണ്ട് പലരുടെയും പ്രിയപ്പെട്ട ഇനമാണ് ഖനൈസി. ഇവ കൂടാതെ ബാർഹി, ശിശി, ഖ്വാജ തുടങ്ങിയ മറ്റ് പ്രധാന ഇനങ്ങളും മേളയിൽ ലഭ്യമാകും.
അച്ചാറുകൾ, ജാമുകൾ, കേക്കുകൾ, പരമ്പരാഗത ഹൽവ എന്നിവയുമായി ബഹ്‌റൈനി കുടുംബങ്ങളും സംരംഭകരും മേളയിലുണ്ട്. ഏറെ പ്രത്യേകതയുള്ള 'ഈന്തപ്പഴ കുരു കാപ്പിയും' ഇവിടെ ലഭ്യമാണ്. ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഡേറ്റ് ഹൽവ മേളയുടെ പ്രധാന ആകർഷണമാണ്. ബഹ്‌റൈനി, ഒമാനി ശൈലികൾ സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. വിവിധതരം ഈന്തപ്പഴ അച്ചാറുകളും ഡിപ്പുകളും മേളയിൽ അവതരിപ്പിക്കുന്നുണ്ട്.
ഈന്തപ്പഴത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ടുള്ള കയർ, ഫർണിച്ചർ, മീൻപിടിത്ത കൂടുകൾ എന്നിവയുടെ പ്രദർശനവും കുട്ടികൾക്കും താല്പര്യമുള്ളവർക്കും പഠന അനുഭവമാകുന്ന പ്രത്യേക 'മ്യൂസിയവും' മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആലിയുടെ തനത് മൺപാത്രങ്ങളും ഇവിടെ വാങ്ങാൻ ലഭിക്കും. പൂർണ്ണമായ ഒരു ബഹ്‌റൈൻ അനുഭവം പ്രദാനം ചെയ്യുന്നതിനായി ഏകദേശം 50 സ്റ്റാളുകളുള്ള ഇൻഡോർ മാർക്കറ്റിൽ പ്രത്യേക ബഹ്‌റൈനി പ്രഭാതഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ കർഷകർക്കായി ആരംഭിച്ച സ്ഥിരം വിപണിയായ ഇവിടെ, പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ഒരുക്കിയിരിക്കുന്നത്.തീക്ഷമനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഴാമത് വാർഷിക ഈന്തപ്പഴ കാർഷികോത്സവത്തിന് നാളെ തുടക്കമാകും. ഹൗറത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ പ്രാദേശിക കർഷകർ, ചെറുകിട സംരംഭകർ, കുടുംബ ഉത്പാദന യൂണിറ്റുകൾ എന്നിവരെല്ലാം ഒരേകുടക്കീഴിൽ അണിനിരക്കും. 'ഒരു ലക്ഷം ഈന്തപ്പഴ മരങ്ങളുടെ നാട്' എന്ന ബഹ്‌റൈന്റെ പ്രശസ്തി വിളിച്ചോതുന്ന രീതിയിൽ വിവിധയിനം ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ലോകത്താകെ മൂവായിരത്തോളം ഇനം ഈന്തപ്പഴങ്ങളുള്ളപ്പോൾ, ബഹ്‌റൈനിൽ മാത്രം നൂറിലധികം ഇനങ്ങളുണ്ട്.
ബഹ്‌റൈനിലും ഗൾഫ് മേഖലയിലും ഏറ്റവും ജനപ്രിയവും ഒന്നാം സ്ഥാനത്തു നിൽക്കുന്നതുമായ ഇനമാണ് ഖലാസ്. വെണ്ണയുടെയും കാരമലിന്റെയും രുചിയുള്ള, മിനുസമാർന്നതും ഒട്ടുന്നതുമായ ഘടനയാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ മധുരമുള്ളതുകൊണ്ട് പലരുടെയും പ്രിയപ്പെട്ട ഇനമാണ് ഖനൈസി. ഇവ കൂടാതെ ബാർഹി, ശിശി, ഖ്വാജ തുടങ്ങിയ മറ്റ് പ്രധാന ഇനങ്ങളും മേളയിൽ ലഭ്യമാകും.
അച്ചാറുകൾ, ജാമുകൾ, കേക്കുകൾ, പരമ്പരാഗത ഹൽവ എന്നിവയുമായി ബഹ്‌റൈനി കുടുംബങ്ങളും സംരംഭകരും മേളയിലുണ്ട്. ഏറെ പ്രത്യേകതയുള്ള 'ഈന്തപ്പഴ കുരു കാപ്പിയും' ഇവിടെ ലഭ്യമാണ്. ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഡേറ്റ് ഹൽവ മേളയുടെ പ്രധാന ആകർഷണമാണ്. ബഹ്‌റൈനി, ഒമാനി ശൈലികൾ സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. വിവിധതരം ഈന്തപ്പഴ അച്ചാറുകളും ഡിപ്പുകളും മേളയിൽ അവതരിപ്പിക്കുന്നുണ്ട്.
ഈന്തപ്പഴത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ടുള്ള കയർ, ഫർണിച്ചർ, മീൻപിടിത്ത കൂടുകൾ എന്നിവയുടെ പ്രദർശനവും കുട്ടികൾക്കും താല്പര്യമുള്ളവർക്കും പഠന അനുഭവമാകുന്ന പ്രത്യേക 'മ്യൂസിയവും' മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആലിയുടെ തനത് മൺപാത്രങ്ങളും ഇവിടെ വാങ്ങാൻ ലഭിക്കും. പൂർണ്ണമായ ഒരു ബഹ്‌റൈൻ അനുഭവം പ്രദാനം ചെയ്യുന്നതിനായി ഏകദേശം 50 സ്റ്റാളുകളുള്ള ഇൻഡോർ മാർക്കറ്റിൽ പ്രത്യേക ബഹ്‌റൈനി പ്രഭാതഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ കർഷകർക്കായി ആരംഭിച്ച സ്ഥിരം വിപണിയായ ഇവിടെ, പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ഒരുക്കിയിരിക്കുന്നത്.യോടെ കാത്തിരിക്കുന്ന ഏഴാമത് വാർഷിക ഈന്തപ്പഴ കാർഷികോത്സവത്തിന് നാളെ തുടക്കമാകും. ഹൗറത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ നടക്കുന്ന മൂന്ന് ദിവസത്തെ മേളയിൽ പ്രാദേശിക കർഷകർ, ചെറുകിട സംരംഭകർ, കുടുംബ ഉത്പാദന യൂണിറ്റുകൾ എന്നിവരെല്ലാം ഒരേകുടക്കീഴിൽ അണിനിരക്കും. 'ഒരു ലക്ഷം ഈന്തപ്പഴ മരങ്ങളുടെ നാട്' എന്ന ബഹ്‌റൈന്റെ പ്രശസ്തി വിളിച്ചോതുന്ന രീതിയിൽ വിവിധയിനം ഈന്തപ്പഴങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ലോകത്താകെ മൂവായിരത്തോളം ഇനം ഈന്തപ്പഴങ്ങളുള്ളപ്പോൾ, ബഹ്‌റൈനിൽ മാത്രം നൂറിലധികം ഇനങ്ങളുണ്ട്.
ബഹ്‌റൈനിലും ഗൾഫ് മേഖലയിലും ഏറ്റവും ജനപ്രിയവും ഒന്നാം സ്ഥാനത്തു നിൽക്കുന്നതുമായ ഇനമാണ് ഖലാസ്. വെണ്ണയുടെയും കാരമലിന്റെയും രുചിയുള്ള, മിനുസമാർന്നതും ഒട്ടുന്നതുമായ ഘടനയാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ മധുരമുള്ളതുകൊണ്ട് പലരുടെയും പ്രിയപ്പെട്ട ഇനമാണ് ഖനൈസി. ഇവ കൂടാതെ ബാർഹി, ശിശി, ഖ്വാജ തുടങ്ങിയ മറ്റ് പ്രധാന ഇനങ്ങളും മേളയിൽ ലഭ്യമാകും.
അച്ചാറുകൾ, ജാമുകൾ, കേക്കുകൾ, പരമ്പരാഗത ഹൽവ എന്നിവയുമായി ബഹ്‌റൈനി കുടുംബങ്ങളും സംരംഭകരും മേളയിലുണ്ട്. ഏറെ പ്രത്യേകതയുള്ള 'ഈന്തപ്പഴ കുരു കാപ്പിയും' ഇവിടെ ലഭ്യമാണ്. ഈന്തപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന ഡേറ്റ് ഹൽവ മേളയുടെ പ്രധാന ആകർഷണമാണ്. ബഹ്‌റൈനി, ഒമാനി ശൈലികൾ സംയോജിപ്പിച്ചാണ് ഇത് നിർമ്മിക്കുന്നത്. വിവിധതരം ഈന്തപ്പഴ അച്ചാറുകളും ഡിപ്പുകളും മേളയിൽ അവതരിപ്പിക്കുന്നുണ്ട്.
ഈന്തപ്പഴത്തിന്റെ അവശിഷ്ടങ്ങൾ കൊണ്ടുള്ള കയർ, ഫർണിച്ചർ, മീൻപിടിത്ത കൂടുകൾ എന്നിവയുടെ പ്രദർശനവും കുട്ടികൾക്കും താല്പര്യമുള്ളവർക്കും പഠന അനുഭവമാകുന്ന പ്രത്യേക 'മ്യൂസിയവും' മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആലിയുടെ തനത് മൺപാത്രങ്ങളും ഇവിടെ വാങ്ങാൻ ലഭിക്കും. പൂർണ്ണമായ ഒരു ബഹ്‌റൈൻ അനുഭവം പ്രദാനം ചെയ്യുന്നതിനായി ഏകദേശം 50 സ്റ്റാളുകളുള്ള ഇൻഡോർ മാർക്കറ്റിൽ പ്രത്യേക ബഹ്‌റൈനി പ്രഭാതഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ കർഷകർക്കായി ആരംഭിച്ച സ്ഥിരം വിപണിയായ ഇവിടെ, പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.