മനാമ: ആഗോള ധനകാര്യ വിപണിയിലെ സാങ്കേതികവും വിവരശേഖരണ പരവുമായ മാറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രമുഖ സാമ്പത്തിക വിദഗ്ധരും സാങ്കേതിക നേതാക്കളും ബഹ്റൈനിൽ ഒത്തുചേരുന്നു. ‘ദി മാർക്കറ്റ് 2.0: ബഹ്റൈൻ 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഡിസംബർ 3ന് ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ വെച്ച് നടക്കും. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഈ സമ്മേളനം നടക്കുക. പ്രാദേശിക-അന്തർദേശീയ വിപണി പങ്കാളികൾ, നിയന്ത്രണ ബോർഡ് അംഗങ്ങൾ, ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ്, സാങ്കേതിക രംഗത്തെ പ്രമുഖർ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം പേർ പരിപാടിയിൽ പങ്കാളികളാകും.
‘മാർക്കറ്റ്സ് ഇൻ മോഷൻ: പവറിങ് ദി നെക്സ്റ്റ് ഇറ ഓഫ് ട്രേഡിംഗ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ കോൺഫറൻസ്. അറബ് ഫെഡറേഷൻ ഓഫ് ക്യാപിറ്റൽ മാർക്കറ്റ്സുമായി സഹകരിച്ച് ബഹ്റൈൻ ബോർസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളുടെ ആധുനികവൽക്കരണം, എക്സിക്യൂഷൻ സ്ട്രാറ്റജികൾ, പോസ്റ്റ്-ട്രേഡ് ഓപ്പറേഷൻസ് തുടങ്ങിയ പ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ഒരു പ്രാദേശിക സാമ്പത്തിക ഹബ്ബ് എന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബഹ്റൈൻ ബോർസ് ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖലീഫ ബിൻ ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.