മനാമ: തൊഴിലാളി സഹകരണ പ്രസ്ഥാനത്തിന് പുതിയ ദിശയും ആഗോള അംഗീകാരവും നേടിക്കൊടുത്ത ദീർഘദർശിയായ നേതാവ് രമേശൻ പാലേരിയുടെ വിയോഗം കേരളത്തിനും സഹകരണ മേഖലയ്ക്കും തീരാനഷ്ടമാണെന്ന് അനുശോചന കുറിപ്പിൽ വടകര സാഹൃദയവേദി അറിയിച്ചു. സാധാരണ തൊഴിലാളിയിൽ നിന്ന് അസാധാരണ നേതാവായി ഉയർന്ന്, അധ്വാനവും ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയും കൈമുതലാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ലോകോത്തര സ്ഥാപനമായി വളർത്തിയ അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകൾക്ക് എന്നും പ്രചോദനമാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ ഞങ്ങൾക്ക് എന്നും പ്രചോദനവും അഭിമാനവുമാണെന്നും സാഹൃദയവേദി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ അവസരത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ഊരാളുങ്കൽ കുടുംബത്തിന്റെയും സഹകരണ പ്രസ്ഥാനത്തിന്റെ മുഴുവൻ പ്രവർത്തകരുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.