മനാമ: വീടുകള്‍ കേന്ദ്രീകരിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഈ വര്‍ഷം അവസാനത്തോടെ തുടക്കമിടുമെന്ന് ജല^വൈദ്യുത മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. സൗരോര്‍ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ചെറു യൂനിറ്റുകളാണ് വീടുകളില്‍ സ്ഥാപിക്കുക. ‘നെറ്റ് മീറ്ററിങ്’ എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പഠനം നടത്താന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ട്.
നിലവില്‍ ഗ്യാസ് ഉപയോഗിച്ചാണ് രാജ്യത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. ഇതിെൻറ അവലംബം കുറക്കുകയും ക്രമേണ പ്രധാന ഊർജ സ്രോതസ്സായി സൂര്യപ്രകാശത്തെ ഉപയോഗിക്കുകയുമാണ് ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിഗണനക്കായി മന്ത്രിസഭക്ക് നല്‍കിയിട്ടുണ്ട്. വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പുതിയ പദ്ധതി വഴി സാധിക്കുമെന്നാണ് കരുതുന്നത്. സൗരോര്‍ജ പാനലുകള്‍ നിര്‍മിക്കുന്ന കമ്പനി ബഹ്‌റൈനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് കരാറായിട്ടുണ്ട്. ഇവിടെ നിര്‍മിക്കുന്ന പാനലുകള്‍ വീടുകള്‍ക്ക് നല്‍കുകയും അതുവഴി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി മന്ത്രാലയത്തിന് നല്‍കുകയും ചെയ്യുന്ന രീതിയാണുണ്ടാവുക. ‘സോളാര്‍ വണ്‍’ എന്ന കമ്പനി വര്‍ഷത്തില്‍ 60,000 സൗരോര്‍ജ പാനലുകള്‍ നിര്‍മിക്കും. ഇതു വഴി 15 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. ശരിയായ രീതിയില്‍ ഉപയോഗം ശീലിച്ചാല്‍ തന്നെ 30 ശതമാനം വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വൈദ്യുതി ലാഭിക്കുന്നതിനുള്ള വഴികള്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പരിചയപ്പെടുത്തുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.