????????? ????????? ??????????? ????????? ???????? ??????????????

മനാമയില്‍ 21ന് ഹിന്ദുസ്ഥാനി  ജുഗല്‍ബന്ദി 

മനാമ: ഇന്ത്യന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി വോക്കല്‍-ഫ്ളൂട്ട് ജുഗല്‍ബന്ദി ഈ മാസം 21ന് നടക്കും. വൈകീട്ട് 6.30ന് ബഹ്റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്സ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പണ്ഡിറ്റ് ജയതീര്‍ഥ് മേവുണ്ടിയും പണ്ഡിറ്റ് പ്രവീണ്‍ ഘോഡ്ഖിന്ദിയും ചേര്‍ന്നാണ് ജുഗല്‍ബന്ദി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍െറ 70ാം വര്‍ഷത്തില്‍ നടത്തിവരുന്ന ‘ഭാരത് സംഗീത് ഉത്സവ്’ എന്ന പരിപാടിയോടനുബന്ധിച്ചാണ് ജുഗല്‍ബന്ദി സംഘടിക്കുന്നത്. ‘സ്വര്‍ ഭാസ്കര്‍’ പുരസ്കാര ജേതാവായ പണ്ഡിറ്റ് ജയതീര്‍ഥ് മേവുണ്ടി, അയത്ന ലളിതമായ ആലാപന ശൈലി കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ്. പണ്ഡിറ്റ് പ്രവീണ്‍ ഘോഡ്ഖിന്ദിക്ക് ബാംസുരി വാദനത്തില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39135586, 39301514 എന്നീ നമ്പറുകളില്‍ വിളിക്കാം.
Tags:    
News Summary - hindustani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.