പ്രളയകാലത്ത്​ രക്ഷകരായ കടലി​െൻറ മക്കൾക്ക് ‘സിംസി’​െൻറ ആദരവ്

മനാമ: പ്രളയ ദിനങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആയിരക്കണക്കിന് മത്​സ്യ​െതാഴിലാളികളുടെ ​പ്രതിനിധികളായവർക്ക്​ സിറോ മലബാർ സൊസൈറ്റിയുടെ ആദരവ്. രക്ഷാപ്രവർത്തനത്തി​​​െൻറ ഭാഗമായി സ്വന്തം ശരീരം ചവിട്ടുപടിയാക്കിയ മലപ്പുറം താനൂർ സ്വദേശി ജൈസൽ, സഹപ്രവർത്തകൻ സവാദ്​ എന്നിവരെയാണ്​ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ‘സിംസ് സോളിഡാരിറ്റി ഡിന്നർ’ സാംസ്‌കാരിക ചടങ്ങിൽ ആദരിച്ചത്​. സിംസ്- ബി.എഫ്‌.സി മലയാളോത്സവം- 2018 പരിപാടിയുടെ ഭാഗമായിരുന്നു ചടങ്ങ്​ നടത്തിയത്​. മലപ്പുറം ട്രോമ കെയർ അംഗങ്ങളാണ്​ ആദരിക്കപ്പെട്ടവർ. രക്ഷാദൗത്യത്തിൽ പങ്കെടുത്ത എല്ലാ ആളുകൾക്കും പ്രത്യേകിച്ച്​ കടലി​​​െൻറ മക്കൾക്കുള്ള അംഗീകാരമായിട്ടാണ് ജെയ്‌സലിനുള്ള ആദരവെന്ന് സിംസ് പ്രസിഡൻറ്​ പോൾ ഉരുവത്ത് പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുടെയും സഹജീവി സ്​നേഹത്തി​​​െൻറയും ഉദാഹരണമായി മാറിയ ജൈസൽ സ്വീകരണത്തി​​​െൻറ പേരിൽ ആദ്യമായി എത്തുന്ന വിദേശരാജ്യം ബഹ്​റൈൻ ആണെന്നും പോൾ പറഞ്ഞു. സിംസി​​​െൻറ എല്ലാപ്രവർത്തങ്ങളും മാതൃകാപരവും വ്യത്യസ്​തവുമാണെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി വി രാധാകൃഷ്​ണപിള്ള പറഞ്ഞു. തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടുമെന്ന ബൈബിൾ വാക്യം ജെയ്‌സലി​​​െൻറ ജീവിതത്തിൽ യഥാർഥ്യമായതായി ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി പറഞ്ഞു. സിംസ് ജനറൽ സെക്രട്ടറി ജോയ് തരിയത് സ്വാഗതവും സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് നന്ദിയും പറഞ്ഞു. ദുരന്തം നേരിട്ടവരെ സഹായിക്കുവാനായി സിംസ് തുടങ്ങിവച്ച സഹായ നിധിക്കുവേണ്ടി നടത്തിയ സോളിഡാരിറ്റി ഡിന്നറിൽ 1400 ൽ പരം പേർ പങ്കെടുത്തു.

Tags:    
News Summary - heavy rain-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.