പുതിയ പദ്ധതി പരിഗണനയിൽ : പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ്​

മനാമ: ബഹ്റൈനിൽ എല്ലാവർക്കും മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതി തയ്യാറാവുന്നതായി റിപ്പോർട്ട്. ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്താനാണ് ശ്രമമെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് (എസ്.സി.എച്ച്) അധ്യക്ഷൻ ലഫ്.ജനറൽ ഡോ.ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്വദേശികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം സർക്കാർ സോഷ്യൽ ഹെൽത് ഇൻഷുറൻസ് ഫണ്ടിലേക്ക് അടക്കും. പ്രവാസികൾക്കുള്ള തുക അവരവരുടെ സ്പോൺസർമാർ സർക്കാർ അംഗീകാരമുള്ള സ്വകാര്യ ഇൻഷുറൻസ് കമ്പനികളിലേക്ക് അടക്കേണ്ടി വരും. 
ബഹ്റൈൻ േചമ്പർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രിയിൽ നടന്ന ഒരു സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോ. ശൈഖ് മുഹമ്മദ്.ഇൗ വർഷം അവസാനത്തോടെ ഇതുസംബന്ധിച്ച നിയമത്തിന് അന്തിമരൂപം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാർ ഇൻഷുറൻസ് ഫണ്ടിലേക്കും ഇൻഷുറൻസ് ഫണ്ട് ആശുപത്രിയിലേക്കും പണം നൽകുന്ന സംവിധാനമായതിനാൽ ആരോഗ്യമേഖലയിലെ ധനവിനിയോഗം കൂടുതൽ കാര്യക്ഷമമാകും. 
പുതിയ നിയമം നിലവിൽ വന്നാൽ, ആശുപത്രികളും ഹെൽത്ത് സ​െൻററുകളും പൊതുജനാരോഗ്യകാര്യങ്ങൾക്കുള്ള പണത്തിനായി മന്ത്രാലയത്തെ സമീപിക്കേണ്ടി വരില്ല. പണത്തി​െൻറ കാര്യങ്ങൾ ഇൻഷുറൻസ് കമ്പനികളുടെ ചുമതലയാകും. ഏത് ഡോക്ടറെ കാണിക്കണമെന്നും ഏത് ആശുപത്രിയിൽ പോകണമെന്നുമുള്ള കാര്യങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം രോഗികൾക്കുണ്ടാകും. 
ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ബഹ്റൈനിലെ ആരോഗ്യമേഖലയിൽ സർക്കാർ നിലവിൽ പ്രതിവർഷം ഒരു സ്വദേശിക്ക് 550 ദിനാറും പ്രവാസിക്ക് 290 ദിനാറും ചെലവഴിക്കുന്നുണ്ട്. 
 

Tags:    
News Summary - health insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.