മനാമ: ഒരുമയുടെ സന്ദേശവുമായി ഗൾഫ് മാധ്യമം ഏപ്രിൽ 12 ന് ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ ഒരുക്കുന്ന ഹാർമോണിയസ് കേ രളയുടെ ഒരുക്കം പുരോഗമിക്കുന്നു. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയെത്തുന്ന പരിപാടി വൻ വിജയമ ാക്കാനുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഹാർ
മോണിയസ് കേരളക്ക് മമ്മൂട്ടി എത്തുമെന്നത് പ്രവാസ ലോകത്ത് ആഹ്ലാദമുണർത്തിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് അദ്ദേഹം ബഹ്റൈനിൽ എത്തുന്നത്. മലയാളി പ്രവാസികള ും ആരാധകരും അതീവ സന്തോഷത്തോടെയാണ് മമ്മൂട്ടിയുടെ വരവിനെ കാത്തിരിക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിെൻ റ രക്ഷാധികാരത്തിലാണ് പരിപാടി നടക്കുക. ഭാവ ഗായകനായ പി.ജയചന്ദ്രനും പെങ്കടുക്കും. പ്രതിഭാസമ്പന്നരായ ഗായകരും ചലച്ചിത്രപ്രതിഭകളും മറ്റ് കലാകാരൻമാരും അണിനിരക്കും. െഎക്യത്തിെൻറയും മാനവികതയുടെയും ആഘോഷമായാണ് ഇൗ മഹോത്സവം നടക്കുക. ഹാർമോണിയസ് കേരളയിൽ ബഹ്റൈനിലെ എല്ലാമേഖലകളിലുമുള്ള പ്രവാസി മലയാളികളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മെഗാഇൗവൻറ് വൈകുന്നേരം ആറരമുതലാണ് ആരംഭിക്കുക. മനോജ് കെ ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും. ഗാനമേളയും കോമഡി സ്കിറ്റും എല്ലാം ചേർന്ന് മണിക്കൂറുകൾ നീണ്ട കലാസ്വാദനത്തിനാണ് ബഹ്റൈൻ സാക്ഷ്യം വഹിക്കാൻ ഒരുന്നത്. ടിക്കറ്റ് വിൽപ്പനയും വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ടിക്കറ്റുകൾ ലഭിക്കുന്ന സ്ഥലങ്ങൾ ചുവടെ: ഗൾഫ് മാധ്യമം മുഹറഖ് ഒാഫീസ്, മനാമ റിയാ ട്രാവൽസ് ((ഗോൾഡ് സിറ്റിക്ക് സമീപം), മനാമ ഫോർ ജി വേൾഡ് മൊബൈൽ (ഗോൾഡ് സിറ്റിക്ക് സമീപം), മനാമ ന്യൂസ് ബുക്ക് ഷോപ് (ബാബുൽ ബഹ്റൈൻ പോലീസ് സ്റ്റേഷന് സമീപം), ഗുദൈബിയ ഒാർക്കിഡ് കർട്ടൻ (യൂനിേവഴ്സൽ ഫുഡ്സെൻററിന് സമീപം), മിയാമി ബുക്ക് ഷോപ്പ് (ഇന്ത്യൻ ക്ലബിന് സമീപം), സൽമാനിയ സ്റ്റുഡിയോ (റെഡ് ടാഗിന് സമീപം), അൽ ദെയ്ഫ് സ്റ്റുഡിയോ (കോപ്പിടോപ്പിന് സമീപം), ഉമുൽ ഹസം (ഫോൺ 39299255), ഹമദ് ടൗൺ (ഫോൺ 35640482), ബുദയ്യ (ഫോൺ 34019848), ഹൂറ (ഫോൺ 39102573), സനാബീസ്, ജിദ്ഹഫ്സ് (ഫോൺ 35581018), ആലി (ഫോൺ 35640482),െവസ്റ്റ് റിഫ, ഇൗസ്റ്റ് റിഫ ഹജിയാത്, (ഫോൺ 39142952),ഇൗസാ ടൗൺ, ടൂബ്ലി, ജിദാലി (ഫോൺ 39380829), സനദ്, മആമിർ, (ഫോൺ 39260913), മുഹറഖ്, കാസിനോ, ഹാല (ഫോൺ 36716024)മാഹൂസ്, ജുഫൈർ, അദ്ലിയ (ഫോൺ 33971482)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.