????????? ????????; ??????? ?? ???, ??.????????? ??????? ?????

ചരിത്രത്തിൽ ഇടംപിടിച്ച ആഘോഷരാവ്​; ആവേശം സൃഷ്​ടിച്ച ഒരുമ

മനാമ: ഗൾഫ്​ മാധ്യമം ബഹ്​റൈൻ ഇൗസ ടൗണിലെ ഇന്ത്യൻ സ്​കൂളിൽ സംഘടിപ്പിച്ച ഹാർമോണിയസ്​ കേരള പ്രവാസി ചരിത്രത്തിലെ ഉജ്ജ്വല ഏടായി. മണിക്കൂറുകൾ നീണ്ട കലാസാംസ്​ക്കാരിക സന്​ധ്യയിൽ അണിചേരാൻ ആയിരങ്ങളാണ്​ ഒഴുകിയെത്തിയത്​. അതിരുകള ില്ലാത്ത മാനവികതയുടെ ആഘോഷവും സൗഹൃദത്തി​​െൻറയും സ്​നേഹത്തി​​െൻറയും സന്ദേശവും ഉയർത്തിയ പരിപാടിയിൽ പ്രവാസി മ ലയാളികളുടെ ഒരുമ സവിശേഷ ഘടകമായി. ബഹ്​റൈനിലെ പ്രവാസി സംഘടനകൾ എല്ലാം ആവേശത്തോടെ പിന്തുണ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ പ​െങ്കടുക്കുകയും ചെയ്​ത ഇൗ ഉത്​സവം വൻ വിജയമായതി​​െൻറ ആവേശം എങ്ങും പ്രകടമാണ്​.

ചിത്രരചന മത്​സര വിജയികൾക്ക്​ മനോജ്​ കെ ജയൻ, ജോത്​സ്യന എന്നിവർ സമ്മാനം നൽകുന്നു

കുട്ടികളും കുടുംബങ്ങളും വ്യാപകമായി എത്തിയത്​ ഉത്​സവാന്തരീക്ഷം സൃഷ്​ടിച്ചു. വിശിഷ്​ടാതിഥിയായി എത്തിയ മമ്മൂട്ടിയെ ആവേശത്തോടെയാണ്​ സദസ്​ സ്വീകരിച്ചത്​. നിറഞ്ഞ ഹർഷാരവത്തോടെയും അഭിമാനത്തോടെയുമാണ്​ ഇന്ത്യൻ സിനിമയുടെ അഭിമാനമായ താരത്തി​​െൻറ വാക്കുകളെ ജനം സ്വീകരിച്ചത്​. തുടർന്നുള്ള കലാപരിപാടികളും വിത്യസ്​ത അനുഭവം നൽകി. പി.ജയചന്ദ്ര​​െൻറ ഗാനങ്ങൾ മധുരസ്​മൃതി ഗീതങ്ങളായി. മലയാളത്തി​​െൻറ സ്വരയൗവ്വനമായ ഭാവഗായക​​െൻറ പാട്ടുകൾ പ്രവാസി മലയാളത്തിന്​ ഗൃഹാതുരത്വവുമായി.

മനോജ്​ കെ ജയൻ, വിധുപ്രതാപ്​, മുഹമ്മദ്​ അഫ്​സൽ, നിഷാദ്​,ജോത്​സ്യന, മീനാക്ഷി, രഹ്​ന,ഉല്ലാസ്​ പന്തളം, നസീർ സംക്രാന്തി, സുശാന്ത്​ തുടങ്ങിയവർ പ​െങ്കടുത്ത കലാപരിപാടികളും ശ്രദ്ധേയമായി. കഴിഞ്ഞ 22 വർഷമായി സ്​റ്റേജ്​ ഷോ സംവിധാന രംഗത്തുള്ള എൻ.വി.അജിത്താണ്​ ഹാർമോണിയസ്​ കേരള ഷോയുടെ സംവിധാനം നിർവഹിച്ചത്​. ഹാർമോണിയസ് കേരള ബഹ്റൈൻ മലയാളി സമൂഹത്തി​െൻറ െഎക്യപ്പെടലി​െൻറയും സാഹോദര്യത്തി​െൻറയും സമാഗമമായി മാറിയെന്ന്​ ബഹ്​റൈനിലെ മലയാളികൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.

എല്ലാവരും ഒരുമിച്ച്​ അണിനിരന്നു എന്ന കരുത്തും കുളിരും അന​ുഭവമായി മാറി. പ്രവാസികളുടെ പോറ്റമ്മയായ ബഹ്റൈൻ ജനതയോടും ഭരണാധികാരികളോടുമുള്ള സ്നേഹാദരവും ആഘോഷത്തെ വേറിട്ടതാക്കി. ഹാർ​േമാണിയസ് കേരളയുടെ വിളംബരം അറിയിച്ച് മാർച്ച് 15ന് നടത്തിയ കൂട്ടനടത്തവും മാർച്ച് 29ന് നടത്തിയ കുട്ടികളുടെ ചിത്രരചന മത്സരവും വൻവിജയമായിരുന്നു.

Tags:    
News Summary - harmonious kerala-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.