മനാമ: ‘ഗൾഫ് മാധ്യമം’അറാദ് പാർക്കിൽ മാർച്ച് 15ന് വൈകുന്നേരം സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന് ബഹ്റൈൻ ക േരളീയ സമാജത്തിെൻറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.
പ്രവാസി മലയാളികളുടെ ദൈനം ദിന ജീവിതത്തിൽ ‘ഗൾഫ് മാധ്യമം’നടത്തുന്ന ആരോഗ്യകരമായ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്. മലയാളികളുടെ സാംസ്ക്കാരികതക്കും ഭാഷക്കും വേണ്ടി ‘ഗൾഫ് മാധ്യമം’ നൽകുന്ന സംഭാവനകളും മറ്റ് മാധ്യമങ്ങളിൽ നിന്ന് ഇൗ പത്രത്തെ വിത്യസ്തമാക്കുന്നുണ്ട്.
‘ഗൾഫ് മാധ്യമം’ ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ വിളംബരം കൂടിയായാണ് വാക്കത്തോൺ നടക്കുന്നത് എന്നതും സന്തോഷകരമാണ്. വാക്കത്തോണിൽ താൻ പെങ്കടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.